പാരിസ്: പിറകിലായിേപായിട്ടും ഉജ്വലമായി തിരികെയെത്തി പാരിസ് പിടിച്ച് മാഞ്ചസ്റ്റർ സിറ്റി. പി.എസ്.ജി തട്ടകമായ പാർക് ദി പ്രിൻസിൽ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റി നിർണായക വിജയവുമായി മടങ്ങിയത്. ഒരു ഗോളിന് പിന്നിൽനിന്ന ശേഷം രണ്ടുവട്ടം തിരികെയടിച്ച സിറ്റിക്ക് ഇതോടെ വിജയവും ഒപ്പം രണ്ട് എവേ ഗോളുകളും ആനുകൂല്യമാകും.
യൂറോപിലെ െകാമ്പന്മാർ മാറ്റുരച്ച മത്സരത്തിൽ രണ്ട് ടീമുകളും ആക്രമണവുമായാണ് അങ്കം തുടങ്ങിയത്. ആതിഥേയരായ പി.എസ്.ജി അധികം സമയമെടുക്കാതെ ലീഡ് നേടി. 15ാം മിനുട്ടിൽ കോർണറിൽ നിന്ന് സെൻറർ ബാക്ക് മാർക്കിഞ്ഞോസ് ആണ് പി.എസ്.ജിക്ക് ലീഡ് നൽകിയത്. ഡി മറിയ എടുത്ത മനോഹരമായ കോർൺർ ഉയർന്നു ചാടി തല കൊണ്ട് ചെത്തി മാർക്കിനസ് വലയിൽ എത്തിക്കുക ആയിരുന്നു. ഇതോടെ ഉണർന്ന ഗാർഡിയോളയുടെ കുട്ടികൾ ആക്രമണം കനപ്പിച്ചു.
ആദ്യ പകുതിയുടെ അവസാനം ഫിൽ ഫൊഡനിലൂടെ സമനില പിടിക്കാൻ ലഭിച്ച അവസരം പി.എസ്.ജി ഗോളി കെയ്ലർ നവാസ് ആയാസകരമായി തട്ടിയകറ്റി. എന്നാൽ രണ്ടാം പകുതിയിൽ സിറ്റി പടയോട്ടത്തിനു മുന്നിൽ പി.എസ്.ജി പ്രതിരോധം വീണപ്പോൾ രക്ഷകനാകാൻ ഗോളിക്കും കഴിഞ്ഞില്ല. 64ആം മിനുട്ടിൽ സിറ്റി സമനില ഗോൾ നേടി. ഡിബ്രുയിന്റെ ക്രോസ് പി എസ് ജി ഡിഫൻസും സിറ്റിയുടെ അറ്റാക്കിങ് താരങ്ങളും ഒരുപോലെ നോക്കിനിന്നപ്പോൾ പന്ത് സ്തബ്ധനായി നിന്ന നവാസിനെയും ഞെട്ടിച്ച് വല തുളച്ചു.
മിനിറ്റുകൾക്കിടെ സിറ്റി ലീഡും നേടി. 71ാം മിനുട്ടിൽ റിയാദ് മെഹ്റസിെൻറ ഫ്രീകിക്ക് ആണ് സ്കോർ 2-1 ആക്കിയത്. ഫ്രീകിക്ക് പ്രതിരോധിക്കാൻ നിന്ന പി.എസ്.ജി പ്രതിരോധ മതിലിെൻറ പിഴവാണ് ഗോൾ
ചോദിച്ചുവാങ്ങിയത്. മതിലിലെ വിള്ളലിലൂടെ ആയിരുന്നു പന്ത് ഗോൾ വലയിലേക്ക് പാഞ്ഞത്.
കളിയിലേക്ക് തിരികെ വരാൻ ശ്രമിക്കുന്നതിനിടയിൽ പി എസ് ജിക്ക് അവരുടെ മധ്യനിര താരം ഇദ്രിസ ഗയെയും നഷ്ടമായി. ഗുണ്ടകനെ ഫൗൾ ചെയ്തതിനായിരുന്നു 77ആം മിനുട്ടിൽ ചുവപ്പ് കാർഡ് പിറന്നത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് കാര്യങ്ങൾ എളുപ്പമായി. സിറ്റി കൂടുതൽ ഗോൾ നേടാത്തത് പി.എസ്.ജിക്ക് ഭാഗ്യമായി കരുതാം. അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം.
സ്വന്തം കളിമുറ്റത്ത് ഒരാഴ്ക്കിടെ രണ്ടാം പാദത്തിൽ സമനിലയെങ്കിലും പിടിക്കാനായാൽ സിറ്റിക്ക് ചരിത്രത്തലാദ്യമായി ചാമ്പ്യൻസ് ലീഗ് കലാശപ്പോരിനിറങ്ങാം. ആദ്യ പാതിയിലെ കളി പുറത്തെടുക്കാനായാൽ പി.എസ്.ജിക്ക് തിരിച്ചുവരാമെന്ന പോലെ രണ്ടാം പകുതിയിലെ പ്രകടനമുണ്ടെങ്കിൽ സിറ്റിക്ക് അനായാസം ഫൈനലിസ്റ്റുകളുമാകാം. സമീപകാല റെക്കോഡുകൾ പരിഗണിച്ചാൽ പക്ഷേ, സാധ്യതകൾ സിറ്റിക്ക് അനുകൂലമാണ്. സ്വന്തം ലീഗിൽ ഒന്നാം സ്ഥാനത്ത് ഇരിപ്പുറക്കാത്ത പി.എസ്.ജിയെ അപേക്ഷിച്ച് പ്രിമിയർ ലീഗിൽ സിറ്റി ബഹുദൂരം മുന്നിലാണെന്നത് ഒരു ഘടകമായി കാണാം. ചാമ്പ്യൻസ് ലീഗിൽ സമീപകാലത്ത് ആദ്യപാദം ജയിച്ച ഇംഗ്ലീഷ് ടീമുകളൊന്നും പുറത്തായില്ലെന്ന ചരിത്രം മറ്റൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.