ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും തോൽവി. ബ്രൈറ്റനാണ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്രൈറ്റന്റെ ജയം. പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തോൽവിയാണ് മാഞ്ചസ്റ്റർ സിറ്റി ഏറ്റുവാങ്ങുന്നത്. പരിശീലകനെന്ന നിലയിൽ സിറ്റിയുടെ പെപ് ഗ്വാർഡിയോളയുടെ കരിയറിലും ഇതാദ്യമായാണ് തുടർച്ചയായ നാല് തോൽവികൾ വഴങ്ങുന്നത്.
മത്സരത്തിൽ ഏർലിങ് ഹാലൻഡിന്റെ ഗോളിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. 23ാം മിനിറ്റിലായിരുന്നു ഹാലൻഡിന്റെ ഗോൾ വന്നത്. എന്നാൽ, രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ബ്രൈറ്റൺ സിറ്റിയെ തോൽപ്പിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ബ്രൈറ്റൺ ജാവോ പെഡ്രോയെ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിൽ എത്തിച്ചു. ഇതിന് ഫലവുമുണ്ടായി. 78ആം മിനുട്ടിൽ പെഡ്രോ ബ്രൈറ്റണെ ഒപ്പം എത്തിച്ചു. പിന്നാലെ 82ആം മിനുട്ടിൽ പെഡ്രോയുടെ അസിസ്റ്റിൽ മറ്റൊരു സബ്ബായ ഒ’റിലെ ബ്രൈറ്റണ് ലീഡും നൽകി.
ഈ പരാജയത്തോടെ സിറ്റി ലീഗിൽ 23 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 19 പോയിന്റുള്ള ബ്രൈറ്റൺ നാലാം സ്ഥാനത്തും നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.