പോർേട്ടാ: പോർചുഗലിലെ പോർടോ നഗരമധ്യത്തിലെ ഡ്രാഗൺ സ്റ്റേഡിയത്തിൽ ഇന്ന് യൂറോപ്പിെൻറ കലാശപ്പോരാട്ടം. സമ്പൂർണ ഇംഗ്ലീഷ് ഫൈനലായി മാറിയ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടപ്പോരാട്ടത്തിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും, തോമസ് തുഹലിെൻറ ചെൽസിയും മുഖാമുഖം. കേളികേട്ട പരിശീലകരുടെ മിടുക്കരായ പോരാളികൾ കളത്തിലിറങ്ങുേമ്പാൾ യൂറോപ്പിലെ വൻതോക്കുകളെല്ലാം നല്ലകാഴ്ചക്കാരായി പുറത്തിരിക്കും. രണ്ടു തവണ മാത്രം ഫൈനൽ കളിച്ച് ഒരു തവണ കിരീടം ചൂടിയവരാണ് ചെൽസി. ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാവെട്ട ലോകഫുട്ബാളിൽ അടുത്തിടെ മാത്രം ഉയർത്തെഴുന്നേറ്റ്, ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം പിടിക്കുന്നവരും.
എന്നാൽ, ചരിത്രമൊന്നും വിധി നിശ്ചയിക്കാത്ത കളിക്കളത്തിൽ റഫറിയുടെ ലോങ്വിസിൽ മുഴക്കങ്ങൾക്കിടയിലെ സമയമാണ് കിരീടം തീർപ്പാക്കുക. ആ കണക്കിൽ സിറ്റിയും ചെൽസിയും ഇന്ന് ക്ലബ് ഫുട്ബാളിലെ ഏറ്റവും കരുത്തർ. യൂറോപ്പിൽ താരത്തിളക്കവും കളിമികവുമുള്ള താരങ്ങൾ അണിനിരക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരാണ് മാഞ്ചസ്റ്റർ സിറ്റി. മിന്നും പ്രകടനത്തോടെ ലീഗ് കിരീടം ചൂടിയെത്തുന്നവർ. 38 കളിയിൽ 27 ജയവും അഞ്ച് സമനിലയുമായി 12 പോയൻറിെൻറ ലീഡോടെയാണ് സിറ്റി കിരീടമണിഞ്ഞത്.
ചെൽസിയാവെട്ട, ലീഗിൽ നാലാമതായും, എഫ്.എ കപ്പ് റണ്ണേഴ്സ് അപ്പായുമെല്ലാമാണ് സീസണിലെ അവസാന പോരാട്ടത്തിനിറങ്ങുന്നത്.
സിറ്റിയുടെ ദിനം
2008ൽ അബൂദബി യൂനൈറ്റഡ് ഗ്രൂപ് മാഞ്ചസ്റ്റർ സിറ്റിയിൽ പെട്രോഡോളറുകൾ നിക്ഷേപിച്ചതു തന്നെ ഇൗ ദിനത്തിലേക്കായിരുന്നു. ഇംഗ്ലീഷ് ഫുട്ബാളിൽ കാര്യമായ ചലനമൊന്നുമില്ലാത്ത മാഞ്ചസ്റ്റർ സിറ്റിയെ പൊന്നുവിളയും പാടമാക്കിമാറ്റുക. ശേഷം, അഞ്ച് പ്രീമിയർ ലീഗ് കിരീടവും, രണ്ട് എഫ്.എകപ്പും, മൂന്ന് കമ്യൂണിറ്റി ഷീൽഡും, ഏഴ് ലീഗ് കപ്പുമെല്ലാമായി നിറഞ്ഞു തുളുമ്പുന്ന സിറ്റിയുടെ ഷെൽഫിൽ ഇനി ഒരു ചാമ്പ്യൻസ് ലീഗിെൻറ കുറവേ ഉള്ളൂ. അത് നികത്താൻ ഏറ്റവും അനുയോജ്യമായ സീസൺ ആണിതെന്ന് യൂറോപ്യൻ ഫുട്ബാളിലെ 'മോസ്റ്റ് ലക്കി' കോച്ച് പെപ് ഗ്വാർഡിയോള പറയുന്നു.
കെവിൻ ഡി ബ്രുയിൻ, റിയാദ് മെഹ്റസ്, ഫിൽഫോഡൻ, ഇൽകെ ഗുൻഡോഗൻ, റൂബൻ ഡയസ് തുടങ്ങി സൂപ്പർ താരങ്ങളുമായി സിറ്റി ഒരു ചാമ്പ്യൻടീമായി മാറി. ചാമ്പ്യൻസ് ലീഗിൽ ഇതിനകം അടിച്ചുകൂട്ടിയത് 25ഗോളും വഴങ്ങിയത് നാലും മാത്രം. ഫൈനലിലേക്കുള്ള കുതിപ്പിനിടയിൽ മുന്നിൽ കുരുങ്ങിയ ബൊറുസിയ, പി.എസ്.ജി എന്നിവരെ ദാക്ഷിണ്യമേതുമില്ലാതെയാണ് ഗ്വാർഡിയോളപ്പട തച്ചുതരിപ്പണമാക്കിയത്. നയിക്കാൻ സ്ട്രൈക്കറെ കാത്തുവെക്കാതെ 4-3-3 എന്ന തെൻറ ശൈലി തന്നെയാവും പെപ് ചെൽസിക്കെതിരെയും സ്വീകരിക്കുക. ഡിബ്രുയിൻ-മെഹ്റസ്-ഫോഡൻ ഫോർവേഡ് സീസണിലെ ഏറ്റവും വിനാശകാരികളായ കൂട്ടായി മാറിയതും പെപ്പിെൻറ ഇൗ തന്ത്രത്തിൽ തന്നെ.
തൂഹൽ മാജിക്
2021 ചെൽസിയുടെ വർഷമായിരുന്നു. പരിശീലക സ്ഥാനത്തു നിന്നും ലാംപാർഡിനെ പുറത്താക്കി, മുൻ പി.എസ്.ജി കോച്ച് തോമസ് തൂഹൽ വന്നതോടെ ചെൽസിക്ക് നല്ലകാലമായി. പിൻനിരയിലയായിരുന്ന ടീമിനെ ലീഗിൽ നാലിലെത്തിച്ചതും, ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ് ഫൈനലിലേക്കുള്ള വഴി തുറന്നതും തൂഹലായിരുന്നു.
ലാംപാർഡിെൻറ കൈവശമുണ്ടായിരുന്ന താരങ്ങളിൽ നിരന്തര പരീക്ഷണം നടത്തി മികച്ച െപ്ലയിങ് ഇലവനാക്കി സെറ്റ് ചെയ്തതായിരുന്നു തൂഹലിെൻറ വിജയം. പിന്നെ അതൊരു വിന്നിങ് ഫോർമേഷനായി. തിമോ വെർണർ നയിക്കുന്ന ആക്രമണത്തിൽ മാസൺ മൗണ്ട്, ക്രിസ്റ്റ്യൻ പുലിസിച്, ജോർജിന്യോ വിനാൾഡം, ക്യാപ്റ്റൻ സെസാർ അസ്പിലിക്യൂറ്റ, ബെൻ ചിൽവെൽ, എൻഗോളോ കാെൻറ എന്നിവർ വരെയുള്ള മധ്യനിര. തിയാഗോ സിൽവ, റീസെ ജെയിംസ്, അേൻറാണിയോ റൂഡിഗർ പ്രതിരോധവും, സൂപ്പർ േഗാളി എഡ്വേർഡോ മെൻഡിയുടെ സാന്നിധ്യവും. പരിക്കിെൻറ ആശങ്കയൊന്നുമില്ലാത്ത ചെൽസിയും ഇന്ന് കിരീടത്തിനായാണ് കളത്തിലിറങ്ങുന്നത്.
മാഞ്ചസ്റ്റർ സിറ്റി
ചാമ്പ്യൻസ് ലീഗ്
റെക്കോഡ്:
W49, D16, L24
യൂറോപ്യൻ ബെസ്റ്റ്
ചാമ്പ്യൻസ് ലീഗ്
സെമി ഫൈനൽ: 2016
യുവേഫ കപ്പ്
ജേതാക്കൾ: 1970
•പ്രീമിയർ ലീഗ് കിരീടവുമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം നേടുന്ന ആദ്യ ടീം.
•ബാഴ്സലോണക്കൊപ്പം രണ്ടു കിരീടം ചൂടിയ ശേഷം (2009, 2011)
കോച്ച് പെപ് ഗ്വാർഡിയോളക്ക് മൂന്നാം കിരീടമെന്ന ലക്ഷ്യം.
ചെൽസി
ചാമ്പ്യൻസ് ലീഗ്
റെക്കോഡ് :
W88, D50, L38
യൂറോപ്യൻ ബെസ്റ്റ്
ചാമ്പ്യൻസ് ലീഗ്
ജേതാക്കൾ: 2012
യൂറോപ ജേതാക്കൾ: 2013, 2019
യുവേഫ കപ്പ്:
1971, 1998
•കോച്ച് തോമസ് തൂഹലിന് തുടർച്ചയായി രണ്ടാം ഫൈനൽ. കഴിഞ്ഞ
സീസണിൽ
പി.എസ്.ജിെക്കാപ്പം
റണ്ണേഴ്സപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.