ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഏറെയായി മാഞ്ചസ്റ്റർ സിറ്റി കാത്തിരിക്കുന്ന കിരീടത്തിലേക്ക് ഇനി ഒരു കളിദൂരം. 80 പോയിന്‍റുമായി ലീഗിൽ ബഹുദൂരം മുന്നിലുള്ള സിറ്റിക്ക് കരുത്തരായ ചെൽസിയെ തോൽപ്പിക്കാനായാൽ ഇന്ന് കിരീടധാരണം നടക്കും. പക്ഷേ, ഈ മാസാവസാനം നടക്കുന്ന ചാമ്പ്യൻസ് ലീഗ് കലാശേപ്പാരിന്റെ ഡ്രസ് റിഹേഴ്സൽ ആയതിനാൽ പോരാട്ടം തീപാറും.
പി.എസ്.ജിയെ വീഴ്ത്തി സിറ്റിയും റയൽ മഡ്രിഡിനെ മറികടന്ന് ചെൽസിയും കഴിഞ്ഞ ദിവസങ്ങളിലാണ് യൂറോപിന്‍റെ ചാമ്പ്യനെ നിർണയിക്കുന്ന പോരാട്ടത്തിലേക്ക് ടിക്കറ്റുറപ്പിച്ചത്. അതിനു പിറകെ പ്രിമിയർ ലീഗ് കിരീടം തേടുന്ന സിറ്റിക്ക് നിർണായക പോരാട്ടമായി ഇന്ന് ഇത്തിഹാദ് മൈതാനത്തേത്. ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക് 80ഉം നാലാമതുള്ള ചെൽസിക്ക് 61ഉം പോയിൻറാണുള്ളത്.
സീസണിൽ നാലു കിരീടമെന്ന ചരിത്രത്തിലേക്ക് സിറ്റി േമാഹങ്ങൾ കഴിഞ്ഞ മാസം ചെൽസി തകർത്തിരുന്നു. എഫ്.എ കപ് സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസി ജയിച്ചത്.
വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡ് ലെസ്റ്റർ സിറ്റിയെ 4-2ന് പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.