എത്ര വലിയ സൂപ്പര്‍സ്റ്റാര്‍ ആയിട്ടും കാര്യമില്ല. ടീം മീറ്റിങ്ങിന് വൈകി വന്നാല്‍ ടീമില്‍ തന്നെ സ്ഥാനമുണ്ടാകില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് പലവട്ടം മുന്നറിയിപ്പ് നല്‍കിയതാണ്.
ഇതൊന്നും മൈന്‍ഡ് ചെയ്യാതെ നടന്ന ഒരു പ്രമുഖനെ പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് ടെന്‍ ഹാക് പുറത്താക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ താരം രണ്ട് തവണ മീറ്റിങ്ങിന് വൈകി വന്നതാണ് കോച്ചിനെ ചൊടിപ്പിച്ചത്.
ടെന്‍ ഹാഗ് പുറത്താക്കിയ താരത്തിന്റെ പേര് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതേ സമയം, കോച്ചിന്റെ നടപടിയെ ഡേവിഡ് ഡി ഗിയയും ബ്രൂണോ ഫെര്‍നാണ്ടസും പിന്തുണച്ച വിവരം പുറത്തായിട്ടുണ്ട്.
അച്ചടക്കത്തിന്റെ കാര്യത്തില്‍ മുന്‍ മാഞ്ചസ്റ്റര്‍ കോച്ച് ലൂയിസ് വാന്‍ ഗാലിന്റെ രീതി തന്നെയാണ് ടെന്‍ ഹാഗും പിന്തുടരുന്നത്. വാന്‍ ഗാല്‍ സെക്കന്‍ഡിന് പോലും വില നല്‍കിയ കോച്ചായിരുന്നു. എന്നാല്‍ വാന്‍ ഗാലിന് യുനൈറ്റഡില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
പതിനെട്ട് ദിവസത്തെ പ്രീ സീസണ്‍ പര്യടനം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പൂര്‍ത്തിയാക്കിയിരുന്നു. തായ്‌ലന്‍ഡിലും ആസ്‌ട്രേലിയയിലുമായിരുന്നു പര്യടനം. ലിവര്‍പൂളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു കൊണ്ടായിരുന്നു മാഞ്ചസ്റ്റര്‍ പ്രീ സീസണ്‍ തുടങ്ങിയത്. 4-1ന് മെല്‍ബണ്‍ വിക്ടറിയെയും 3-1ന് ക്രിസ്്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചു. ആസ്റ്റന്‍വില്ലയോട് 2-2 സമനിലയിലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.