മാഞ്ചസ്റ്റർ: 'എതിർ ഗോളി എഡേഴ്സണിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഒരു ഷോട്ട് മാത്രമേ തൊടുക്കാനായുള്ളൂ. എന്നാൽ, സ്വന്തം ഗോളി ഡേവിഡ് ഡിഹയക്കെതിരെ യുനൈറ്റഡ് താരങ്ങൾ രണ്ടു ഷോട്ടുകൾ പായിച്ചു' -ഇതാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന മാഞ്ചസ്റ്റർ നാട്ടങ്കത്തെ വിശേഷിപ്പിക്കാൻ പറ്റിയ ഒറ്റ വാചകം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ഷോട്ട് മാത്രമായിരുന്നു മത്സരത്തിൽ യുനൈറ്റഡിെൻറ ഓൺ ടാർഗറ്റ് ഗോൾശ്രമം. മറുവശത്ത് ഡിഫൻഡർ എറിക് ബെയ്ലിയുടെ പ്രതിരോധ ശ്രമം സ്വന്തം ഗോളി ഡിഹയയെ മറികടന്ന് വലയിലെത്തിയപ്പോൾ മറ്റൊരു തവണ ഡിഫൻഡർ വിക്ടർ ലിൻഡലോഫിെൻറ ക്ലിയറൻസ് പണിപ്പെട്ടാണ് യുനൈറ്റഡ് ഗോളി തട്ടിയകറ്റിയത്.
സ്വന്തം തട്ടകമായ ഓൾഡ് ട്രഫോഡിൽ 2-0ത്തിനാണ് യുനൈറ്റഡ് കീഴടങ്ങിയത്. ഏഴാം മിനിറ്റിൽ ബെയ്ലിയുടെ ദാനഗോളിൽ മുന്നിൽ കടന്ന സിറ്റി 45ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിൽ ലീഡ് ഇരട്ടിയാക്കി. ഇടവേളക്കുശേഷം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നത് മാത്രമാണ് യുനൈറ്റഡിന് ആശ്വാസം. ജയത്തോടെ 11 കളികളിൽ 23 പോയൻറുമായി സിറ്റി രണ്ടാം സ്ഥാനത്തേക്കുയർന്നു. യുനൈറ്റഡ് 17 പോയേൻറാടെ അഞ്ചാമതാണ്. ലെസ്റ്റർ സിറ്റിയോടും ലിവർപൂളിനോടും തകർന്നശേഷം ടോട്ടൻഹാമിനെ തോൽപിച്ച് സ്ഥാനം നിലനിർത്തിയ യുനൈറ്റഡ് കോച്ച് ഒലെ സോൾഷറിന് കനത്ത തിരിച്ചടിയായി ഡർബി തോൽവി.ഒന്നാം സ്ഥാനക്കാരായ ചെൽസി (26) ബേൺലിയോട് 1-1ന് സമനില വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.