ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ യുനൈറ്റഡ് നിയമനടപടിക്ക്; ലോകകപ്പിന് ശേഷം പരിശീലനത്തിന് വരേണ്ടെന്നും ക്ലബ്

മാഞ്ചസ്റ്റര്‍: പോർചുഗീസ് സൂപ്പതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനും റൊണാള്‍ഡോയും തമ്മിലുള്ള അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ ക്ലബ് നിയമനടപടിക്കൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

തുടര്‍ നടപടികള്‍ക്കായി ക്ലബ്ല് അഭിഭാഷകരെ നിയമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ലബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ ലംഘിച്ചതായും താരത്തിനെതിരെ നിയമനടപടിക്കുള്ള ശ്രമം നടത്തുകയാണെന്നും 'ദ ഗാർഡിയൻ' പത്രത്തിലെ റിപ്പോർട്ടിൽ പറയുന്നു. ലോകകപ്പിനുശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടതില്ലെന്ന് ക്രിസ്റ്റ്യാനോക്ക് നിർദേശം നൽകിയിട്ടുണ്ട്.

37കാരനായ താരം ഇനി യുനൈറ്റഡിനായി കളിക്കാനുള്ള സാധ്യത വളരെ വിരളമാണ്. നിലവില്‍ പോര്‍ചുഗലിനൊപ്പം ലോകകപ്പ് കളിക്കാനായി ഖത്തറിലാണ് താരം. അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ വിവാദമായതോടെ ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോഡിന് മുന്നിൽ സ്ഥാപിച്ചിരുന്ന താരത്തിന്‍റെ ഭീമൻ ചുമർചിത്രം ക്ലബ് നീക്കം ചെയ്തിരുന്നു.

അഭിമുഖത്തിൽ ക്ലബ് പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെ രൂക്ഷ വിമർശനമണ് റൊണാൾഡോ നടത്തിയത്. മകൾക്ക് അസുഖം ബാധിച്ച സമയത്തുപോലും യുനൈറ്റഡ് മാനേജ്‌മെന്റ് തന്നെ വിശ്വാസത്തിലെടുത്തില്ലെന്നും ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ വേണ്ട പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

Tags:    
News Summary - Manchester United are suing Cristiano Ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.