മാപ്പുപറഞ്ഞിട്ടും കാര്യമില്ല; സോൾഷ്യെയറുടെ കസേര തെറിച്ചേക്കും

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ വാറ്റ്​ഫോഡിനോട്​ 'എട്ടുനിലയിൽ' തോറ്റതിനു പിന്നാലെ കോച്ച്​ ഒലെ ഗണ്ണർ സോൾഷ്യെയർ മാപ്പുപറഞ്ഞെങ്കിലും കാര്യം അവിടെ കൊണ്ട്​ തീരില്ല. കോച്ചിനെ മാറ്റണമെന്ന ആരാധകരുടെ മുറവിളി ഒടുവിൽ മാനേജ്​മെന്‍റ്​ കേട്ടുവെന്നാണ്​ വിവരം​. സോൾഷ്യെയറെ പുറത്താക്കാനുള്ള ബോർഡിന്‍റെ തീരുമാനം ടീം ഉടമസ്​ഥരായ ഗ്ലാസർ കുടുംബം അംഗീകരിച്ചതായി ഇംഗ്ലീഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ഏഴ്​ പ്രീമിയർ ലീഗ്​ മത്സരങ്ങളിൽ അഞ്ചും തോറ്റതിനു പിന്നാലെയാണ്​ മാനേജ്​മെന്‍റിന്‍റെ ഭാഗത്തു നിന്നും കടുത്ത തീരുമാനം വരുന്നത്​. ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയോടും ലിവർപൂളിനോടും തോറ്റതാണ്​ അതിൽ പ്രധാനം.

നേരത്തെ, ക്ലബിന്‍റെ മുൻ കോച്ചും നിലവിലെ ഡയരക്​ടറുമായ ഫെർഗൂസണിന്‍റെ പിന്തുണയിലാണ്​ സോൾഷ്യെയറുടെ കസേര ഇതുവരെ നിലനിന്നത്​. വൻ തോൽവി ഏറ്റുവാങ്ങിയതോടെ ഫെർഗൂസണിന്‍റെ പിന്തുണയും നിലവിലെ കോച്ചിന്​ നഷ്​ടമായെന്നാണ്​ വിവരം.


കഴിഞ്ഞ ജൂലൈയിലാണ്​ സോൾഷ്യെയർ മൂന്ന്​ വർഷത്തെ കരാറിൽ ഒപ്പുവച്ചത്​. ഈ കാലയളവിൽ പുറത്താക്ക​പ്പെട്ടാൽ 7.5 മില്ല്യൺ പൗണ്ട്​ കോപൻസേഷൻ പാകേജായി ​സോൾഷ്യെയറിന്​ ലഭിക്കുമെന്നും കരാറിലുണ്ട്​.

Tags:    
News Summary - Manchester United to sack Solskjaer after Watford humiliatio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.