ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസി-യുനൈറ്റഡ് മത്സരം സമനിലയിൽ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി-മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം സമനിലയിൽ. 1-1നാണ് കരുത്തരുടെ അങ്കം തുല്യതയിൽ പിരിഞ്ഞത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 60ാം മിനിറ്റിൽ മാർകസ് അലോൺസോയാണ് ചെൽസിക്ക് ലീഡ് നൽകിയത്.

രണ്ടു മിനിറ്റിനകം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുനൈറ്റഡിന് സമനില നൽകി. റൊണാൾഡോയുടെ ലീഗിലെ 17ാം ഗോളാണിത്. ലിവർപൂളിന്റെ മുഹമ്മദ് സലാഹിന് പിറകിൽ ടോട്ടൻഹാമിന്റെ ഹ്യൂങ് മിൻ സണിനൊപ്പം രണ്ടാം സ്ഥാനത്താണ് റൊണാൾഡോ.

മാഞ്ചസ്റ്റർ സിറ്റിക്കും (80) ലിവർപൂളിനും (79) പിറകിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസി (66) ജയത്തോടെ ലീഡ് ആറാക്കി ഉയർത്തി. ആഴ്സനൽ (60), ടോട്ടൻഹാം (58) ടീമുകൾക്ക് പിറകിൽ ഏഴാമതാണ് യുനൈറ്റഡ് (55). നാലാം സ്ഥാനത്തെത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള യുനൈറ്റഡിന്റെ ശ്രമങ്ങൾക്ക് സമനില തിരിച്ചടിയായി.

Tags:    
News Summary - Manchester United vs Chelsea match on tie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.