ടോട്ടനത്തിനെതിരെ യുനൈറ്റഡ്​ ആദ്യം ഗോളടിച്ചു; പിന്നെ ഒരു വെടിയും പുകയും മാ​ത്രമേ ഓർമയുള്ളൂ...

മാഞ്ചസ്​റ്റർ: സ്വന്തം തട്ടകമായ ഓൾ​ഡ്​ ട്രാഫോഡിൽ പഴയ കോച്ചുകൂടിയായ ഹോസെ മൗറീന്യോയുടെ ടോട്ടൻ ഹാമെത്തു​​േമ്പാൾ ഇങ്ങനൊരു തോൽവി സംഭവിക്കുമെന്ന്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സ്വപ്​നത്തിൽപോലും കരുതിയിരിക്കില്ല. കളിയുടെ രണ്ടാം മിനുറ്റിൽ തന്നെ വീണുകിട്ടിയ പെനൽറ്റി സ്​​പെഷ്യലിസ്​റ്റ്​ ബ്രൂണോ ഫെർണാണ്ടസ്​ ഗോളാക്കി മാറ്റിയതോടെ യുനൈറ്റഡി​െൻറ ദിവസമാകുമെന്നായിരുന്നു ആരാധകർ കരുതിയത്​.

പക്ഷേ ആ ആഹ്ലാദത്തിന്​ രണ്ടുമിനുറ്റി​െൻറ ആയുസേ ഉണ്ടായിരുന്നുള്ളൂ. താൻഗയ്​ ഡോംബലെയുടെ ഗോളിലൂടെ ടോട്ടൻ ഹാം സമനില പിടിച്ചു. തൊട്ടുപിന്നാലെ ഹോങ്​ മിൻ സണി​െൻറ ഗോളെത്തി. 29ാം മിനുറ്റിൽ സ്ട്രൈക്കർ ആൻറണി മാർഷലിന്​ ചുവപ്പുകാർഡ്​ കൂടി കിട്ടിയതോടെ യുനൈറ്റഡ്​ വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി കണ്ടിരിക്കണം. യുനൈറ്റഡി​െൻറ പെനൽറ്റി ബോക്​സിൽവെച്ച്​ മാർഷലി​െൻറ മുഖത്ത്​ ലമേലയടിച്ചത്​ റഫറി കണ്ടില്ല. പക്ഷേ മാർഷൽ തിരികെ അടിച്ചത്​ റഫറി കണ്ടു. ലമേലയുടെ ഉഗ്രൻ അഭിനയം കൂടിച്ചേർന്നതോടെ മാർഷൽ ചുവപ്പ്​ കണ്ട്​ പുറത്ത്​.


പിന്നെയെല്ലാം ഒരു ദുസ്വപ്​നം പോലെയായിരുന്നു. വൈകാതെ ഹാരി​ കെയ്​നി​െൻറ ഗോൾ, അതു കഴിഞ്ഞ്​ സണി​െൻറ രണ്ടാം ഗോൾ. ഇടവേളക്ക്​ പിരിയു​േമ്പാൾ സ​്​കോർ 4-1.

ഇടവേളക്ക്​ ശേഷം ഓരിയറി​െൻറ ഗോളും കെയ്​നി​െൻറ രണ്ടാംഗോളും കൂടി ചേർന്നതോടെ സ്​കോർ 6-1 ആയി. മൈതാനത്ത്​ ഒന്നും ചെയ്യാനില്ലാതെ ചെങ്കുപ്പായക്കാർ ഉഴറിനടന്നു. 2011ൽ മാഞ്ചസ്​റ്റർ സിറ്റിയോട്​ 6-1ന്​ തോറ്റശേഷം സ്വന്തം തട്ടകത്തിലെ യുനൈറ്റഡി​െൻറ വലിയ തോൽവിയാണിത്​. ലീഗിൽ മൂന്ന്​ മത്സരങ്ങൾ പൂർത്തിയാക്കിയ യുനൈറ്റഡി​െൻറ രണ്ടാം തോൽവിയാണിത്​.


മറ്റുമത്സരങ്ങളിൽ വെസ്​റ്റ്​ ഹാം ലെസ്​റ്റർ സിറ്റിയെ 3-0ത്തിനും ആഴ്​സനൽ 2-1ന്​ ഷെഫീൽഡ്​ യുനൈറ്റഡിനെയും തോൽപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.