മറഡോണ കപ്പിൽ കിരീടം ചൂടിയ ബോക്ക ജൂനിയേഴ്​സ്​ ടീം കപ്പുമായി

മറഡോണ കപ്പ്: ബാഴ്​സയെ വീഴ്​ത്തി ബോക്ക ജൂനിയേഴ്​സ് ചാമ്പ്യന്മാർ

ജിദ്ദ: ലോക ഫുട്​ബാൾ താരം മ​റഡോണയുടെ ഓർമക്കായി റിയാദിൽ സംഘടിപ്പ മറഡോണ കപ്പ്​ ഫുട്ബാൾ ടൂർണമെന്‍റിൽ ബോക്ക ജൂനിയേഴ്​സ്​ ചാമ്പ്യന്മാരായി.

ചൊവ്വാഴ്​ച റിയാദിലെ കിങ്​ സഊദ്​ യൂനിവേഴ്സിറ്റിയുടെ മർസൂൽ പാർക്ക്​ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഴ്​സലോണയെ തോൽപ്പിച്ചാണ്​ ബോക്ക ജൂനിയേഴ്​സ്​ കപ്പ്​ നേടിയത്​. ഇരു ടീമുകളും തമ്മിലുള്ള തുറന്ന കളിയോടെയാണ് ആദ്യ പകുതിയിൽ മത്സരം ആരംഭിച്ചത്. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും ആവേശവും മത്സരവും രണ്ടാം പകുതിയിലും തുടർന്നു.


52ാം മിനിറ്റിൽ ഫറാൻ ഗുട്ഗ്ലയിലൂടെ ബാഴ്‌സലോണ ആദ്യം വല കുലുക്കി. 77ാം മിനിറ്റിൽ ബൊക്ക ജൂനിയേഴ്‌സ് താരം എക്‌സിക്വൽ സെബാലോസിന്‍റെ ഗോളിലൂടെ മത്സരം ഒപ്പത്തിനൊപ്പം. ശേഷം പെനാൽറ്റിയിൽ ബാഴ്‌സലോണയെ 4-2ന് തോൽപ്പിച്ചാണ് ബോക്ക ജൂനിയേഴ്​സ് കിരീടം ചൂടിയത്. ഡീഗോ മറഡോണയുടെ കുടുംബം, സൗദി ഫുട്ബാൾ താരങ്ങൾ അടക്കം ആയിരങ്ങളുടെ സാന്നിധ്യത്തിലാണ്​ മറഡോണ കപ്പിനായുള്ള മത്സരം നടന്നത്​. റിയാദ് സീസണിന്‍റെ ഭാഗമായി പൊതുവിനോദ അതോറിറ്റിയാണ്​ മത്സരം സംഘടിപ്പിച്ചത്​.

Tags:    
News Summary - Maradona Cup: Boca Juniors beat Barcelona to become champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.