'ദൈവത്തിന്റെ കൈ' പതിഞ്ഞ കുപ്പായം വിൽപനക്ക്

ലണ്ടൻ: കാൽപന്ത് ഇതിഹാസം ഡീഗോ മറഡോണ 1986ൽ ഇംഗ്ലണ്ടിനെതിരെ കൈകൊണ്ട് ഗോൾ നേടിയപ്പോൾ അണിഞ്ഞ ജഴ്സി ലേലത്തിന്. വിവാദ ഗോൾ എന്നേ ചരിത്രത്തിന്റെ ഭാഗമായെങ്കിലും ആദ്യമായാണ് അന്നത്തെ മറഡോണയുടെ ജഴ്സി ലേലത്തിനെത്തുന്നത്.

ഏകദേശം 52 ലക്ഷം ഡോളർ (40 കോടിയോളം രൂപ)യാണ് വില കണക്കാക്കുന്നത്. ഏപ്രിൽ 20ന് ലേല നടപടികൾ ആരംഭിക്കും. ഫോക്‍ലൻഡ് ദ്വീപുകളെ ചൊല്ലി കടുത്ത യുദ്ധത്തിന് നാലു വർഷം പിന്നിടുമ്പോഴായിരുന്നു ലോകകപ്പിൽ ഇംഗ്ലണ്ടും അർജന്റീനയും മുഖാമുഖം വന്നത്. കളിയിൽ ഇതുൾപ്പെടെ രണ്ടു ഗോളുകൾ മറഡോണ നേടി. കൈ കൊണ്ട് നേടിയതായിട്ടും റഫറിയുടെ കണ്ണുകളിൽ പതിയാത്തതിനാൽ ഗോൾ അനുവദിക്കപ്പെടുകയായിരുന്നു.

എന്നാൽ, ഇംഗ്ലീഷ് നിരയിലെ ഏകദേശം എല്ലാ താരങ്ങളെയും മനോഹരമായി ഡ്രിബിൾ ചെയ്തായിരുന്നു രണ്ടാം ഗോൾ. അത് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി വാഴ്ത്തപ്പെടുകയും ചെയ്തു. 2002ൽ ഫിഫ അതിനെ നൂറ്റാണ്ടിന്റെ ഗോളായി തെരഞ്ഞെടുത്തു. കളി 2-1ന് ജയിച്ച അർജന്റീന ഒടുവിൽ കപ്പുമായാണ് മടങ്ങിയത്.

Tags:    
News Summary - Maradona's 'Hand of God' shirt for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT