ബ്രസീലിയ: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വണ്ടർ കിഡ് എൻഡ്രിക് വിവാഹിതനായി. 23കാരിയായ മോഡൽ ഗബ്രീലി മിറാൻഡയാണ് 18കാരനായ ഫുട്ബാളർക്ക് കൂട്ടാകുന്നത്. ഒരു വർഷം മുമ്പ് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവർമാരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് മിറാൻഡ.
അടുത്തിടെയാണ് പാൽമിറാസിൽനിന്ന് എൻഡ്രിക് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലെത്തുന്നത്. നാല് മത്സരങ്ങളിൽ ഒരു ഗോൾ നേടിയിട്ടുണ്ട്. ബ്രസീലിനായി 11 മത്സരങ്ങളിൽ മൂന്ന് ഗോളുകളാണ് സമ്പാദ്യം. മുൻ ക്ലബ് പാൽമിറാസിന് വേണ്ടി 82 മത്സരങ്ങളിൽ 21 ഗോളുകളും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.