പ്രീമിയർ ലീഗിൽ റെക്കോഡ് മഞ്ഞക്കാർഡ് പുറത്തെടുത്ത മത്സരമെന്ന റെക്കോർഡ് ഇനിമുതൽ ചെൽസിയും ബേൺമൗത്തും ഏറ്റുമുട്ടിയ മത്സരത്തിന് സ്വന്തം. 14 മഞ്ഞക്കാർഡുകളാണ് റെഫറി ആന്തണി ടെയ്‍ലർ മത്സരത്തിൽ പുറത്തെടുത്തത്. ബേൺമൗത്തിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1ഗോളിന് ചെൽസിയാണ് വിജയിച്ച് കയറിയത്.
ചെൽസി താരങ്ങൾ എട്ട് മഞ്ഞക്കാർഡ് വാങ്ങിയപ്പോൾ ബേൺമൗത്ത് ആറെണ്ണമാണ് സ്വന്തമാക്കിയത്. ഇരുവരുടെയും സീസണിലെ നാലാം മത്സരമായിരുന്നു ഇത്. ബേൺമൗത്ത് താരം റയാൻ ക്രിസ്റ്റിയാണ് ആദ്യത്തെ കാർഡ് വാങ്ങിയത്. കോൾ പാൽമറിനെതിരെയാണ് ക്രിസറ്റി ഫോൾ ചെയ്തത്. പിന്നീട് 35ാം മിനിറ്റിന് ശേഷം അടുത്ത മൂന്ന് മിനിറ്റിനിടെ നാല് മഞ്ഞക്കാർഡാണ് റെഫറി നൽകിയത്. ഗോൾരഹിതമായ എന്നാൽ ഒരുപാട് സംഭവവികാസങ്ങൾ അരങ്ങേറിയായിരുന്നു ആദ്യ പകുതി അവസാനിച്ചത്. 86ാം മിനിറ്റിൽ ചെൽസിക്ക് വേണ്ടി സബ്ബായി ഇറങ്ങിയ ക്രിസ്റ്റഫർ കുങ്കുവാണ് വിജയ ഗോൾ നേടിയത്. മുമ്പ് 13 മഞ്ഞക്കാർഡ് പുറത്തെടുത്ത ഷെഫീൽഡ്-ടോട്ടൻഹാം മത്സരമാണ് ഇതിന് മുമ്പ് ഈ റെക്കോഡ് നേടിയത്.
മഞ്ഞക്കാർഡ് ലഭിച്ച താരങ്ങൾ-ക്രിസ്റ്റീ- 18ാം മിനിറ്റിൽ, ഫൊഫാന-31ാം മിനിറ്റിൽ, കുക്ക്-35ാം മിനിറ്റിൽ, കുകുറെല്ല-36ാം മിനിറ്റിൽ, സാഞ്ചസ്- 37ാം മിനിറ്റിൽ, സ്മിത്ത്- 38ാം മിനിറ്റിൽ, ജാക്സൺ-52ാം മിനിറ്റിൽ, കോൾവിൽ-57ാം മിനിറ്റിൽ, സാഞ്ചോ 57ാം മിനിറ്റിൽ, ക്ലുയിവേർട്ട് 59ാം മിനിറ്റിൽ, സെൻസി-80ാം മിനിറ്റിൽ, വെയ്ഗ- 87ാം മിനിറ്റിൽ, ഫെലിക്സ്-91ാം മിനിറ്റിൽ, സെമെന്യൊ-96ാം മിനിറ്റിൽ,.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.