'പെർഫെക്​ട് വിൻ'; രണ്ടിൽ രണ്ടും ജയിച്ച്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബുകൾ

ലണ്ടൻ: ചാമ്പ്യൻസ്​ ലീഗിൽ ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച്​ പ്രീമിയർ ലീഗ്​ വമ്പന്മാരായ മാഞ്ചസ്​റ്റർ സിറ്റിയും ലിവർപൂളും. മാഞ്ചസ്​റ്റർ സിറ്റി ഫ്രഞ്ച്​ ക്ലബ്​ ഒളിമ്പിക്​ മാഴ്​സിലെയെ 3-0ത്തിന്​ തോൽപിച്ചപ്പോൾ, ലിവർപൂൾ പുതുമുഖക്കാരായ ​െഡൻമാർക്ക്​ ടീം എഫ്​.സി മിഡ്​ജിലാൻറിനെ 2-0ത്തിന്​ തോൽപിച്ചു.

മാഴ്​സിലെക്കെതിരെ ഫെറാൻ ടോറസ്​ (18), ഇൽക്കായ്​ ഗുണ്ടോഗൻ (76), റഹീം സ്​റ്റെർലിങ്​ (81) എന്നിവരാണ്​ ഗോൾനേടിയത്​. ആദ്യ മത്സരത്തിൽ എഫ്​.സി പോർ​േട്ടാക്കെതിരെയും സിറ്റി ജയിച്ചിരുന്നു. രണ്ടു മത്സരങ്ങളിൽ ഇതോടെ ആറു പോയൻറായി സിറ്റിക്ക്​.


​െഡൻമാർക്ക്​ ടീം എഫ്​.സി മിഡ്​ജിലാൻറിനെതിരെ 2-0ത്തിനാണ്​ ലിവർപൂൾ ജയിച്ചത്. മുൻ നിര താരങ്ങളെല്ലാം രണ്ടാം പകുതി ഇറക്കിയായിരുന്നു ലിവർപൂൾ കളി തുടങ്ങിയത്​. ഗോൾ പിറക്കാ​ത്ത ആദ്യ പകുതിക്ക്​ ശേഷം, ഡീഗോ ജോട്ടയും (55), മുഹമ്മദ്​ സലാഹുമാണ്​ (93) ലിവർപൂളിനായി ഗോൾ നേടിയത്​.


നേരത്തെ തന്നെ പരിക്കി​െൻറ പിടിയിലായിരുന്ന ലിവർപൂളിന്​ ഇൗ മത്സരത്തിലും തിരിച്ചടിയുണ്ടായി. പരിക്കേറ്റ പ്രതിരോധ താരം വാൻ​ഡൈക്കി​െൻറ സ്​ഥാനത്ത്​ കളിച്ച ഫാബീന്യോക്കാണ്​ മിഡ്​ജിലാൻറിനെതിരായ മത്സരത്തിൽ പരിക്കേറ്റത്​. ഇതോടെ, യുർഗൻ ക്ലോപ്പ്​ സീസണിൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.