മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡ് ക്രൂരമായി മർദിച്ചുവെന്ന് മുൻകാമുകി; ചോരയൊലിപ്പിക്കുന്ന വിഡിയോ

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകി ഹാരിയറ്റ് റോബ്‌സണ്‍. ഗ്രീന്‍വുഡില്‍ നിന്ന് ക്രൂരമര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വിഡിയോയും ഹാരിയറ്റ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. 'ഗ്രീന്‍വുഡ് എതന്നോട് ചെയ്തത്' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഗ്രീന്‍വുഡില്‍ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഹാരിയറ്റ് വിഡിയോയിൽ പറയുന്നു. ഫുട്ബോൾ താരം അശ്ലീല വാക്കുകൾ പ്രയോഗിക്കുന്നതിന്‍റെയും ഭീഷണിപ്പെടുത്തുന്നതിന്‍റെയും ഓഡിയോ ക്ലിപ്പുകളും ഹാരിയറ്റ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു

സംഭവത്തിൽ ഗ്രീൻവുഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും ഗ്രീൻവുഡിനെതിരെ നടപടികൾ എടുത്തേക്കുമെന്നാണ് സൂചന. ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ക്ലബ് അന്വേഷണം പൂർത്തിയാക്കുന്നത് വരെ ഗ്രീൻവുഡിനെ സസ്പെൻഡ് ചെയ്യുമെന്നുമാണ് സൂചന.


Tags:    
News Summary - Mason Greenwood’s Girlfriend Harriet Robson Accuses Footballer of Physical Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.