12 താ​ര​ങ്ങ​ൾക്ക് കോ​വി​ഡ്: താ​യ്പെ​ക്കെ​തിരായ മത്സരത്തിൽ നിന്ന് പിൻമാറിയ ഇന്ത്യ ഏഷ്യ കപ്പിൽ നിന്ന് പുറത്ത്

മും​ബൈ: ചൈ​നീ​സ് താ​യ്പെ​ക്കെ​തി​രാ​യ ഏ​ഷ്യ ക​പ്പ് വ​നി​ത ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ കോ​വി​ഡി​ൽ കു​രു​ങ്ങി പു​റ​ത്ത്. 12 ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ കോ​വി​ഡ് പോ​സി​റ്റി​വാ​യ​തോ​ടെ മി​നി​റ്റു​ക​ൾ മു​മ്പ് ഇ​ന്ത്യ പി​ൻ​മാ​റാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.

ര​ണ്ടു പേ​ർ നേ​ര​ത്തെ പ​രി​ക്കു​പ​റ്റി പു​റ​ത്താ​യ​തും തി​രി​ച്ച​ടി​യാ​യി. ഇ​തോ​ടെ 11 പേ​രെ ഇ​റ​ക്കാ​ൻ പോ​ലും സാ​ധ്യ​മാ​കാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് അ​വ​സ​രം ന​ഷ്ട​മാ​യ​ത്. ടൂ​ർ​ണ​മെ​ന്റ് ച​ട്ട​പ്ര​കാ​രം മ​ത്സ​ര​ത്തി​ന് ടീ​മി​നെ ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നാ​ൽ ടീം ​പു​റ​ത്താ​കും.

മ​ത്സ​ര​ത്തി​നു മു​മ്പ് 13 പേ​രു​ടെ പ​ട്ടി​ക ന​ൽ​കാ​ൻ ഇ​തോ​ടെ ക​ഴി​യാ​തെ വ​രി​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചൈ​ന​യെ നേ​രി​ടാ​നു​ള്ള​താ​ണെ​ങ്കി​ലും അ​തും ന​ട​ക്കി​ല്ലെ​ന്നു​റ​പ്പാ​യി.

Tags:    
News Summary - match against Chinese Taipei called off due to 12 players test COVID positive; India out of women's Asian Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.