പാരിസ്: ചാമ്പ്യൻസ് ലീഗിൽ അടുത്തയാഴ്ച ന്യൂകാസിൽ യുനൈറ്റഡിനെ നേരിടാനൊരുങ്ങുന്ന പി.എസ്.ജിക്ക് കനത്ത തിരിച്ചടിയായി സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക്. കഴിഞ്ഞ ദിവസം ലീഗ് വണ്ണിൽ ഒളിമ്പിക് മാഴ്സെക്കെതിരായ മത്സരത്തിലാണ് താരത്തിന് കണങ്കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണോ എന്ന് വിദഗ്ധ പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. പി.എസ്.ജി എതിരില്ലാത്ത നാല് ഗോളിന് ജയിച്ച മത്സരത്തിൽ 32ാം മിനിറ്റിൽ തന്നെ എംബാപ്പെക്കെ പരിക്കേറ്റ് കളം വിടേണ്ടി വന്നിരുന്നു. പകരമെത്തിയ പോർച്ചുഗീസ് താരം ഗോൺസാലോ റാമോസ് ഇരട്ട ഗോളടിച്ച് പി.എസ്.ജിയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
എട്ടാം മിനിറ്റിൽ എംബാപ്പെയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് അഷ്റഫ് ഹക്കീമി വലയിലെത്തിച്ചതോടെ ലീഡ് നേടിയ പി.എസ്.ജിക്കായി 37ാം മിനിറ്റിൽ റാൻഡൽ കോളോ മുവാനി ലീഡ് ഇരട്ടിയാക്കി. 47, 89 മിനിറ്റുകളിലായിരുന്നു റാമോസിന്റെ ഗോളുകൾ. നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. ശനിയാഴ്ച െക്ലർമോണ്ട് ഫൂട്ടിനെതിരെയാണ് അടുത്ത മത്സരം.
ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ നേരിടാനൊരുങ്ങുന്ന ന്യൂകാസിൽ യുനൈറ്റഡ് കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ട് ഗോളിന്റെ വമ്പൻ ജയം നേടിയിരുന്നു. എട്ട് വ്യത്യസ്ത താരങ്ങളാണ് ഷെഫീൽഡ് യുനൈറ്റഡിന്റെ വലയിൽ പന്തെത്തിച്ചത്. പ്രീമിയർ ലീഗിൽ ന്യൂകാസിലിന്റെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.