മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ച ലീഡർ? രണ്ടു​​േപർക്കുമൊപ്പം കളിച്ച മെലോക്ക്​ പറയാനുള്ളത്​...

ടൂറിൻ (ഇറ്റലി): ആധുനിക ഫുട്​ബാളിലെ മിന്നും താരങ്ങളിൽ ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ കേമനെന്ന ചോദ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വേളയാണിത്​. ഫുട്ബാൾ വിദഗ്​ധരും താരങ്ങളും സംഘാടകരും ഉൾപെടെ ഈ വിഷയത്തിൽ ഭിന്നാഭിപ്രായക്കാരാണ്​. കളിക്കാരനെന്നതിനപ്പുറം മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ കളത്തിൽ മികച്ച ലീഡർ എന്ന കാര്യത്തിൽ ബ്രസീലിയൻ ഡിഫൻഡർ ആർതർ മെലോക്കും ത​േന്‍റതായ മറുപടിയുണ്ട്​. നേര​േത്ത, ബാഴ്​സലോണയിൽ മെസ്സിക്കൊപ്പം പന്തുതട്ടിയ മെലോ ഇപ്പോൾ യുവന്‍റസിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമാണ്​.

'​ക്രിസ്റ്റ്യാനോ മെസ്സിയേക്കാൾ കൂടുതൽ സംസാരിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നയാളാണ്​. ഡ്രസ്സിങ്​ റൂമിൽ വളരെ ആക്​ടീവാണ്​ അദ്ദേഹം. എല്ലാവരോടും സംസാരിക്കാനും ഒന്നിച്ചിരിക്കാനും താൽപര്യം കാട്ടുന്നു. സഹതാരങ്ങളുമായെല്ലാം നല്ല ബന്ധമാണ്​ അദ്ദേഹത്തിനുള്ളത്​. ഞങ്ങൾ ഒരേ ഭാഷ സംസാരിക്കുന്നതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്​.' -പോർചുഗീസ്​ ചാനലായ ഡെസിംപെഡിഡോസിന്​ നൽകിയ അഭിമുഖത്തിൽ മെലോ പറഞ്ഞു.

നേതൃഗുണത്തിൽ ഓരോ ആളുകൾക്കും അവരുടേതായ രീതികളാണെന്നത്​ നമ്മളോർക്കണം. മെസ്സി അത്​ പ്രവൃത്തിയിലൂടെയാണ്​ ചെയ്​തുകാട്ടുന്നത്​. ഒരു പന്തു സ്വീകരിക്കു​േമ്പാൾപോലും അത്​ അദ്ദേഹം പ്രദർശിപ്പിക്കുന്നുണ്ട്​. മത്സരം ജയിക്കാനുള്ള അദ്ദേഹത്തിന്‍റെ ഇച്​ഛ ഓരോ ടീമംഗങ്ങളും ശ്രദ്ധിക്കുന്നു​.'

രണ്ടുപേരിൽ ആരാണ്​ കേമനെന്ന ചോദ്യത്തിനുമുന്നിൽ മെലോ സംശയാലുവായി. ഒടുവിൽ നിറഞ്ഞ ചിരിയോടെ ആ ഉത്തരമെത്തി -'ഞാൻ റൊണാൾഡോക്കൊപ്പം നിൽക്കും. ഞങ്ങളൊന്നിച്ചാണ്​ കളിക്ക​ുന്നത്​'.

സഹതാരങ്ങൾക്ക്​ എന്താവശ്യമുണ്ടെങ്കിലും ക്രിസ്റ്റ്യാനോ ഒപ്പമുണ്ടാകുമെന്ന്​ മെലോ പറയുന്നു. 'അദ്ദേഹം എപ്പോൾ വിശ്രമിക്കണമെന്നുപോലുമറിയാതെ കഠിന പരിശീലനം നടത്തുന്നയാളാണ്​. കളത്തിൽ നിങ്ങളുടെ മുഴുവൻ മികവും പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോ പ്രോത്സാഹനം നൽകും. എന്തു ഭക്ഷണമാണ്​ കഴിക്കേണ്ടതെന്നതടക്കം അദ്ദേഹം പറഞ്ഞുതരും' -മെലോ വിശദീകരിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.