മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ച ലീഡർ? രണ്ടുേപർക്കുമൊപ്പം കളിച്ച മെലോക്ക് പറയാനുള്ളത്...
text_fieldsടൂറിൻ (ഇറ്റലി): ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളിൽ ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ കേമനെന്ന ചോദ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വേളയാണിത്. ഫുട്ബാൾ വിദഗ്ധരും താരങ്ങളും സംഘാടകരും ഉൾപെടെ ഈ വിഷയത്തിൽ ഭിന്നാഭിപ്രായക്കാരാണ്. കളിക്കാരനെന്നതിനപ്പുറം മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ കളത്തിൽ മികച്ച ലീഡർ എന്ന കാര്യത്തിൽ ബ്രസീലിയൻ ഡിഫൻഡർ ആർതർ മെലോക്കും തേന്റതായ മറുപടിയുണ്ട്. നേരേത്ത, ബാഴ്സലോണയിൽ മെസ്സിക്കൊപ്പം പന്തുതട്ടിയ മെലോ ഇപ്പോൾ യുവന്‍റസിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമാണ്.
'ക്രിസ്റ്റ്യാനോ മെസ്സിയേക്കാൾ കൂടുതൽ സംസാരിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നയാളാണ്. ഡ്രസ്സിങ് റൂമിൽ വളരെ ആക്ടീവാണ് അദ്ദേഹം. എല്ലാവരോടും സംസാരിക്കാനും ഒന്നിച്ചിരിക്കാനും താൽപര്യം കാട്ടുന്നു. സഹതാരങ്ങളുമായെല്ലാം നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്. ഞങ്ങൾ ഒരേ ഭാഷ സംസാരിക്കുന്നതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്.' -പോർചുഗീസ് ചാനലായ ഡെസിംപെഡിഡോസിന് നൽകിയ അഭിമുഖത്തിൽ മെലോ പറഞ്ഞു.
നേതൃഗുണത്തിൽ ഓരോ ആളുകൾക്കും അവരുടേതായ രീതികളാണെന്നത് നമ്മളോർക്കണം. മെസ്സി അത് പ്രവൃത്തിയിലൂടെയാണ് ചെയ്തുകാട്ടുന്നത്. ഒരു പന്തു സ്വീകരിക്കുേമ്പാൾപോലും അത് അദ്ദേഹം പ്രദർശിപ്പിക്കുന്നുണ്ട്. മത്സരം ജയിക്കാനുള്ള അദ്ദേഹത്തിന്‍റെ ഇച്ഛ ഓരോ ടീമംഗങ്ങളും ശ്രദ്ധിക്കുന്നു.'
രണ്ടുപേരിൽ ആരാണ് കേമനെന്ന ചോദ്യത്തിനുമുന്നിൽ മെലോ സംശയാലുവായി. ഒടുവിൽ നിറഞ്ഞ ചിരിയോടെ ആ ഉത്തരമെത്തി -'ഞാൻ റൊണാൾഡോക്കൊപ്പം നിൽക്കും. ഞങ്ങളൊന്നിച്ചാണ് കളിക്കുന്നത്'.
സഹതാരങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും ക്രിസ്റ്റ്യാനോ ഒപ്പമുണ്ടാകുമെന്ന് മെലോ പറയുന്നു. 'അദ്ദേഹം എപ്പോൾ വിശ്രമിക്കണമെന്നുപോലുമറിയാതെ കഠിന പരിശീലനം നടത്തുന്നയാളാണ്. കളത്തിൽ നിങ്ങളുടെ മുഴുവൻ മികവും പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോ പ്രോത്സാഹനം നൽകും. എന്തു ഭക്ഷണമാണ് കഴിക്കേണ്ടതെന്നതടക്കം അദ്ദേഹം പറഞ്ഞുതരും' -മെലോ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.