ബാ​ഴ്​​സ ജ​ഴ്​​സി​യി​ൽ മെ​സ്സി യു​ഗം അ​വ​സാ​നി​ച്ചോ..?

ബാ​ഴ്‌​സ​ലോ​ണ: ലാ ​ലി​ഗ​യി​​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പോ​യ​ൻ​റ്​ നി​ല​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ നി​ൽ​ക്കു​ന്ന എ​യ്​​ബ​റി​നെ​തി​രെ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ബാ​ഴ്​​സ​ലോ​ണ​ക്ക്​ ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​നി​ല്ല. പ​ക​രം ഒ​രു ചോ​ദ്യം മാ​ത്ര​മാ​യി​രി​ക്കും ചാ​മ്പ്യ​ൻ​മാ​രു​ടെ മ​ന​സ്സി​ൽ . സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി ഇ​നി ബാ​ഴ്​​സ​യു​ടെ കു​പ്പാ​യ​ത്തി​ൽ ഉ​ണ്ടാ​കി​​ല്ലേ എ​ന്ന ചോ​ദ്യം...

ശ​നി​യാ​ഴ്​​ച എ​യ്​​ബ​റി​നെ​തി​രാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​‍െൻറ പ​രി​ശീ​ല​ന​ത്തി​ൽ മെ​സ്സി​യു​ണ്ടാ​യി​രു​ന്നി​ല്ല. മെ​സ്സി​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ച്ച​താ​യാ​ണ്​ ടീം ​മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ​പ്ര​​ത്യേ​ക അ​നു​മ​തി വാ​ങ്ങി മെ​സ്സി അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക്​ തി​രി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കോ​പ അ​മേ​രി​ക്ക ടൂ​ർ​ണ​മെൻറ്​ ജൂ​ൺ 13ന്​ ​അ​ർ​ജ​ൻ​റീ​ന​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ മെ​സ്സി​യു​ടെ മ​ട​ക്ക​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ഈ ​സീ​സ​ണോ​ടെ​യാ​ണ്​ മെ​സ്സി​യും ബാ​ഴ്​​സ​ലോ​ണ​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ക്കു​ക. ക​രാ​ർ പു​തു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച സൂ​ച​ന​ക​ളൊ​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ ബാ​ഴ്​​സ ജ​ഴ്​​സി​യി​ൽ മെ​സ്സി​യെ ഒ​രി​ക്ക​ൽ​കൂ​ടി കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ബാ​ഴ്​​സ ആ​രാ​ധ​ക​ർ​ക്ക്​ ന​ഷ്​​മാ​യ​ത്.

Tags:    
News Summary - Messi AND Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.