ബാഴ്​സയിൽ മെസ്സി @ 767- അനുമോദിച്ച്​ ക്ലബും ഫുട്​ബാൾ ലോകവും; വൈറലായി ക്ലബ്​ വിഡ​ിയോ

മഡ്രിഡ്​: കുഞ്ഞുനാളിലേ സ്​പെയിനിലെത്തി കറ്റാലൻമാർക്കൊപ്പം ഇതിഹാസത്തോളം വളർന്ന ഫുട്​ബാൾ മാന്ത്രികൻ ലയണൽ മെസ്സി 767 മത്സരങ്ങൾ പൂർത്തിയാക്കിയ റെക്കോഡ്​ ആഘോഷമാക്കി ബാഴ്​സയും ഏറ്റെടുത്ത്​ ഫുട്​ബാൾ ലോകവും. രണ്ടുഗോളും ഒരു അസിസ്റ്റുമായി ഹുവസ്​കക്കെതിരെ നിറഞ്ഞാടിയ മത്സരത്തിലായിരുന്നു സാക്ഷാൽ മെസ്സി ക്ലബ്​ ജഴ്​സിയിൽ ഏറ്റവും കൂടുതൽ കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്തിയത്​. സാവി ഹെർണാണ്ടസായിരുന്നു ഇതുവരെയും ആ റെക്കോഡിന്‍റെ സൂക്ഷിപ്പുകാരൻ​. 13 സീസണുകളിൽ കളിച്ച്​ ഓരോ തവണയും 20ഓ അതിൽ കൂടുതലോ ഗോളുകൾ നേടുന്ന ആദ്യ താരമായും ഇന്നലെ മെസ്സി മാറി.

അദ്​ഭുത നേട്ടം കൈനീട്ടിപ്പിടിച്ച മെസ്സിക്ക്​ ആദരമായി മത്സരത്തിനിടെ ടീം പുറത്തുവിട്ട വിഡിയോ അതിവേഗം വൈറലായി. പഴയ സഹതാരങ്ങളും ലോകമറിയുന്ന മുൻനിര താരങ്ങളും മെസ്സി മാഹാത്​മ്യം പറയുന്നതും അനുമോദിക്കുന്നതുമാണ്​ വിഡിയോയിൽ. റൊണാൾഡ​ീഞ്ഞാ, ഇനിയെസ്റ്റ, സുവാരസ്​, സാവി ഹെർണാണ്ടസ്​, നെയ്​മർ ജൂനിയർ, പിക്വെ, പുയോൾ, സാവിയോള, ഡെക്കോ തുടങ്ങിയവരെല്ലാം അഭിമാന നിമിഷത്തിൽ മെസ്സിക്ക്​ അനുമോദനമർപിക്കുന്നു.


ചിലർ താര​ത്തിനെതിരെ ചെളിയെറിയാനും സമൂഹ മാധ്യമ പേജുകൾ ഈ സമയം ഉപയോഗപ്പെടുത്തി.

സീസർ റോഡ്രിഗസിന്‍റെ 355 കളികളെന്ന റെക്കോഡ്​ കടന്ന്​ ആന്‍റണി റാമലെറ്റ്​സ്​,​ യൊവാൻ സെഗര, കാൾസ്​ റെക്​സച്​, മിഗ്വേലി തുടങ്ങി പലരിലായി സഞ്ചരിച്ചാണ്​ ഒടുവിൽ സാവി ആ റെക്കോഡിലെത്തിയിരുന്നത്​. അതാണ്​ മെസ്സി ഒപ്പം പിടിച്ചത്​.

റെ​ാണാൾഡീ​േ​ഞ്ഞാക്കൊപ്പം തുടങ്ങി വാൾഡെസ്​, പുയോൾ, ഇനിയെസ്റ്റ, സാവി തുടങ്ങിയവരിലൂടെ അനേക റെക്കോഡുകളിലേക്ക്​ പടർന്ന മെസ്സിജാലം ഇനി ബാഴ്​സയിൽ അടുത്ത സീസണിലും തുടരുമോയെന്ന്​ സ​ംശയിക്കുന്നവർ ഏറെ. അതിനിടെയാണ്​ ടീമിന്‍റെ സൂപർ താരത്തിന്​ അർഹിക്കുന്ന ആദരമായി മനോഹര വിഡിയോ ക്ലബിന്‍റെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ്​ ചെയ്​തത്​.

767 മത്സരങ്ങളിൽ മെസ്സി 510 ഉം കളിച്ചത്​ ലാ ലിഗയിലാണ്​. ചാമ്പ്യൻസ്​ ലീഗിൽ 149, കിങ്​സ്​ കപ്​ 79, സ്​പാനിഷ്​ സൂപർ കപ് -20​, ക്ലബ്​ ലോകകപ്പ്​- അഞ്ച്​ എന്നിങ്ങനെ പോകുന്നു കളികൾ. ഇതിൽ 375ഉം സ്വന്തം മൈതാനമായ നൗ കാമ്പിൽ. 

Tags:    
News Summary - Messi equals most appearance record in Barcelona, Club releases video and it's viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.