വലസിയക്കെതിരെ ശനിയാഴ്ച നേടിയ ഹെഡർഗോളോടെ ലയണൽ മെസ്സി മറ്റൊരു റെക്കോർഡ് കൂടി കുറിച്ചു. ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡിനൊപ്പം മെസിയെത്തി.
സാേന്റാസിന് വേണ്ടി പെലെ അടിച്ചുകൂട്ടിയത് 643 ഗോളുകളാണ്. ബാഴ്സലോണക്കായി മെസ്സി കുറിച്ചതും 643 ഗോളുകൾ. പെലെ ഇത്രയും ഗോളുകൾ നേടാൻ 665 മത്സരങ്ങൾ എടുത്തപ്പോൾ മെസ്സി 748 മത്സരങ്ങൾ എടുത്തു.
തൻെറ റെക്കോർഡിനൊപ്പമെത്തിയ മെസ്സിയെ പെലെ അഭിനന്ദിച്ചു. വലസിയക്കെതിരായ ബാഴ്സലോണയുടെ മത്സരം ഇന്നലെ 2-2ന് സമനിലയിൽ കലാശിച്ചിരുന്നു. ആദ്യ പകുതി അവസാനിരിക്കവേ വീണുകിട്ടിയ പെനൽറ്റിയെടുക്കാനെത്തിയ മെസ്സിക്ക് പിഴച്ചു. മെസ്സിയുടെ കിക്ക് ഗോൾകീപ്പർ ജോമി ഡൊമിനിക്ക് തട്ടിമാറ്റിയെങ്കിലും റീബൗണ്ടിലൂടെ ജോർഡി ആൽബ വീണ്ടെടുത്ത പന്ത് മെസ്സി ഹെഡറിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.