വീണിട്ടും വാണ്​ മെസ്സി; കയ്യടിച്ച്​ ഫുട്​ബാൾ ലോകം VIDEO

നൂകാംപിലെ കഴിഞ്ഞ രാവിൽ ലയണൽ മെസ്സി പൂർണശോഭയോടെ ഉദിച്ചു. പ്രായം തൻെറ കാലുകളിലെ മാന്ത്രികതക്ക്​ വിലങ്ങിട്ടിട്ടില്ലെന്ന്​ മെസ്സി ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.

നാപ്പോളിക്കെതിരായ മത്സരത്തിലെ 23ാം മിനുട്ടിലാണ്​ മെസ്സിയുടെ ഗോൾ പിറന്നത്​. ടീമിലെ 11പേരും പന്ത്​ സ്​പർശിച്ച നീക്കത്തിലൊടുവിലാണ്​ മെസ്സി പോസ്​റ്റിലേക്ക്​ നിറയൊഴിച്ചത്​. ഗോൾ കുറിച്ചതോടെ ചാമ്പ്യൻസ്​ലീഗിൽ ഏറ്റവുമധികം ടീമുകൾക്കെതിരെ ഗോൾനേടുന്ന താരമായും മെസ്സി മാറി. 35 ടീമുകൾക്കെതിരെയാണ്​ മെസ്സി ഗോൾ കുറിച്ചത്​.

വലതുവിംഗിൽ നിന്നും മൂന്നുപേരെ മറികടന്ന്​ മുന്നേറിയ മെസ്സി പെനാൽറ്റി ബോക്​സിനകത്ത്​ വീണെങ്കിലും ഞൊടിയിടക്കുള്ളിൽ എഴുന്നേറ്റ്​ മുന്നോട്ട്​ നീങ്ങി ഗോളിലേക്ക്​ നിറയൊഴിക്കുകയായിരുന്നു. മെസ്സി മാ​ന്ത്രികതക്ക്​ മുമ്പിൽ നോക്കിനിൽക്കാൻ മാത്രമേ ​നാപ്പോളി പ്രതിരോധനിരക്കായുള്ളൂ.

മെസ്സിക്ക്​ അഭിനന്ദനവുമായി ഇന്ത്യൻ ഫുട്​ബാൾ ഇതിഹാസം സുനിൽ ഛേത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ചാമ്പ്യൻസ്​ ലീഗ്​ രണ്ടാം പാദത്തിൽ 3-1ന്​ നാപോളിയെ തോൽപിച്ച്​ ബാഴ്​സലോണ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ആദ്യ പാദത്തിൽ നാപോളിയെ അവരുടെ തട്ടകത്തിൽ 1-1ന്​ തളച്ചിരുന്നതിനാൽ, ഇരുപാദങ്ങളിലുമായി 4-2ന്​ ജയിച്ചാണ്​ ബാഴ്​സയുടെ പ്രയാണം. 

ഫൗളിനു പിന്നാലെ മുടന്തി നടന്ന മെസ്സിയുടെ പരിക്കിൽ ആശങ്കയില്ലെന്ന്​ കോച്ച്​ ക്വികെ സെറ്റ്യാൻ അറിയിച്ചിരുന്നു. 90 മിനിറ്റും കളിച്ച താരത്തിന്​ ക്വാർട്ടറിൽ കളിക്കാൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.