21 വർഷം നീണ്ട സഹവാസത്തിനുശേഷം അർജന്‍റീനൻ താരം ലയണൽ മെസ്സി ബാഴ്സലോണയോട് ഗുഡ് ബൈ പറഞ്ഞത് അടക്കി നിർത്താനാവാത്ത കണ്ണീരിലായിരുന്നു. തന്‍റെ കരിയറിൽ ഒരിക്കലും സംഭവിക്കില്ലെന്ന് പ്രതീക്ഷിച്ചിരുന്നത് ഒരു സുപ്രഭാതത്തിൽ അറിഞ്ഞതോടെ ആ ഇതിഹാസത്തിന് കണ്ണീരടക്കാനായില്ല.
വൻ സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു ബാഴ്സ മൈതാനം വിട്ട് മെസ്സിക്ക് ഇറങ്ങേണ്ടി വന്നത്. ഈ സീസൺ തുടക്കത്തിൽ ക്ലബിന്‍റെ നന്മക്ക് വേണ്ടി പ്രതിഫലം പകുതിയായി കുറക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ അതും മതിയാവില്ലെന്ന് വന്നതോടെയാണ് മെസ്സിയെ വിൽക്കാൻ ക്ലബ് തീരുമാനിച്ചത്.
ബാഴ്സ വിട്ട് പി.എസ്.ജിയിലേക്ക് കൂടുമാറിയ മെസ്സി, ആ പടിയിറക്കം മനസിൽ നിന്ന് മറന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ബാഴ്സ പ്രസിഡന്‍റ് യുവാൻ ലെപോർട്ടയുടെ പ്രസ്താവന മെസ്സിയെ വല്ലാതെ വേദനപ്പിച്ചു. സൗജന്യമായി കളിക്കാൻ മെസ്സി ഒരുക്കമാണെങ്കിൽ ബാഴ്സയിൽ താരത്തിന് തുടരാമായിരുന്നുവെന്നാണ് ലെപോർട്ട പ്രതികരിച്ചത്. എന്നാൽ, ഈ പ്രസ്താവനയോട് മെസ്സി രൂക്ഷമായി പ്രതികരിച്ചു. പ്രസിഡന്‍റ് അങ്ങനെയാരു ആവശ്യം തന്‍റെ മുന്നിൽ വച്ചില്ലെന്നും ബാഴ്സക്ക് വേണ്ടി സൗജന്യമായി കളിക്കുമായിരുന്നുവെന്നും മെസ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.