ഫ്ലോറിഡ: അമേരിക്കയിൽ ഇന്റർ മിയാമിക്കുവേണ്ടി കളിക്കാനെത്തിയശേഷം ഇതാദ്യമായി മനസ്സുതുറന്ന് ലയണൽ മെസ്സി. ഇന്റർ മിയാമിയിൽ പൂർണ തൃപ്തനാണെന്നും ഇവിടെ ചേരാനുള്ള തീരുമാനത്തിൽ സന്തോഷവാനാണെന്നും മെസ്സി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പി.എസ്.ജിയിലേക്ക് പോയത് ആഗ്രഹവും വ്യക്തമായ ആസൂത്രണവുമില്ലാതെയായിരുന്നെന്ന് സൂപ്പർ താരം വെളിപ്പെടുത്തി. ബാഴ്സലോണ വിടാൻ ആഗ്രഹിച്ചിരുന്നില്ല. ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു അത്. എന്നാൽ, അന്നത്തെ സാഹചര്യത്തിന് വിപരീതമാണ് ഇപ്പോൾ. ദൈവത്തിന് നന്ദി -മെസ്സി പറഞ്ഞു.
പുതിയ പരിശീലകനും പുതിയ കളിക്കാരുമായി ഇന്റർ മിയാമിയിൽ എല്ലാം ഒന്നിൽനിന്ന് തുടങ്ങേണ്ടിയിരുന്നു. എന്നാൽ, തുടക്കം മുതൽ നന്നായി കളിക്കാനായെന്നും മെസ്സി പറഞ്ഞു. ആറു കളികളിൽനിന്ന് മെസ്സി മിയാമിയിൽ ഒമ്പതു ഗോളുകൾ നേടി. ഗോളിനായി ദാഹിക്കുന്ന താരമാണ് മെസ്സിയെന്ന് ക്ലബിന്റെ സഹ ഉടമയായ ഡേവിഡ് ബെക്കാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.