തകർപ്പൻ ജയത്തോടെ ഇന്‍റർ മയാമി ലീഗ്സ് കപ്പ് സെമിയിൽ

ഫ്ലോറിഡ: ഷാർലറ്റ് എഫ്.സിയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് മെസിയുടെ ഇന്‍റർ മയാമി ലീഗ്സ് കപ്പിന്‍റെ സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ പോരാട്ടത്തിൽ ഇന്‍റർ മയാമിക്കായി ലയണൽ മെസി, ജോസഫ് മാർട്ടീനസ്, റോബർട്ട് ടെയ്ലർ എന്നിവർ സ്‌കോർ ചെയ്തു. ഷാർലറ്റിന്‍റെ അഡിൽസൺ മലൻഡ സെൽഫ് ഗോൾ വഴങ്ങി. ഇന്‍റർ മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് മെസി ഗോൾ നേടുന്നത്. ഇതോടെ ലീഗ്സ് കപ്പിൽ മെസിയുടെ ആകെ ഗോളുകൾ എട്ടായി.

ജോസഫ് മാർട്ടീനസ് 12ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഇന്‍റർ മയാമിയുടെ ആദ്യ ഗോൾ നേടിയത്. 32ാം മിനിറ്റിൽ റോബർട്ട് ടെയ്ലറും പന്ത് വലയിലെത്തിച്ചു. 78ാം മിനിറ്റിലായിരുന്നു അഡിൽസൺ മലൻഡയുടെ സെൽഫ് ഗോൾ. ഇതോടെ ഇന്‍റർ മയാമി മൂന്ന് ഗോളിന് മുന്നിൽ. 


എട്ട് മിനിറ്റിന് ശേഷം ക്യാപ്റ്റൻ മെസിയുടെ ഗോൾ പിറന്നു. മികച്ചൊരു ഫിനിഷിലൂടെ മെസി ഇന്‍റർ മയാമിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.


Tags:    
News Summary - Messi scores as Inter Miami demolishes Charlotte to advance to semifinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.