മഡ്രിഡ്: കോപ്പ ഡെൽറേയിൽ 2-0ത്തിനേറ്റ തോൽവിക്ക് സെവിയ്യയുടെ തട്ടകത്തിൽകയറി ബാഴ്സലോണ കണക്കുതീർത്തു. ഒസ്മാനെ ഡെംബലെയുടെയും ലയണൽ മെസ്സിയുടേയും ഗോളുകൾക്ക് മറുപടിയില്ലാതെ സെവിയ്യ പരാജയം സമ്മതിക്കുകയായിരുന്നു. ജയത്തോടെ 25 മത്സരങ്ങളിൽ നിന്നും 53 പോയന്‍റുമായി ലാലിഗയിൽ ബാഴ്സ രണ്ടാം സ്ഥാനത്തേക്ക് കയറി.
23 മത്സരങ്ങളിൽ നിന്നും അത്ലറ്റികോ മഡ്രിഡിന് 55 പോയന്‍റുള്ളപ്പോൾ 24 മത്സരങ്ങളിൽ നിന്നും 52 പോയന്‍റാണ് റയൽ മഡ്രിഡിന്‍റെ പക്കലുള്ളത്. മാർച്ച് നാലിന് കോപ്പ ഡെൽറേയിൽ രണ്ടാംപാദത്തിൽ സെവിയ്യയെ നേരിടാനൊരുങ്ങുന്ന ബാഴ്സക്ക് വിജയം ഉത്തേജനമാകും.
ആസൂത്രിതവും മിന്നൽ വേഗതയിലുമുള്ള മുന്നേറ്റങ്ങളിലൂടെ സെവിയ്യ ഗോൾമുഖത്ത് നിരന്തര സമ്മർദ്ദം തീർത്താണ് ബാഴ്സ വിജയക്കൊടി നാട്ടിയത്. 29ാം മിനുറ്റിൽ ഡെംബലെയുടെ ഗോളിലൂടെ മുന്നിലെത്തിയ ബാഴ്സക്ക് നിറച്ചാർത്തായി 85ാം മിനുറ്റിലാണ് മെസ്സിയുടെ ഗോളെത്തിയത്. സീസണിൽ 19 ഗോളുകളുമായി മെസ്സിയാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ. 16 ഗോളുകളുമായി മുൻ സഹതാരം ലൂയിസ് സുവാരസാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.