ബെയ്ജിങ്: ലയണൽ മെസ്സിയും ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന സംഘത്തിലെ സഹതാരങ്ങളും വ്യാഴാഴ്ച ചൈനയിൽ അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിനിറങ്ങുന്നു. ബെയ്ജിങ് വർക്കേഴ്സ് സ്റ്റേഡിയത്തിൽ ആസ്ട്രേലിയയാണ് എതിരാളികൾ. ഖത്തർ ലോകകപ്പിനുശേഷം ഇതാദ്യമായാണ് മെസ്സിപ്പടയും സോക്കറൂസും മുഖാമുഖം വരുന്നത്. പ്രീക്വാർട്ടറിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ അർജന്റീന 2-1ന് ജയിച്ചു. മെസ്സിയുടെയും മറ്റു ലോകോത്തര താരങ്ങളുടെയും കളി നേരിട്ടു കാണാൻ കഴിയുന്നതിലെ ആവേശത്തിലാണ് ചൈനക്കാർ. 70,000 പേരെ ഉൾക്കൊള്ളുന്ന ഗാലറി നിറയുമെന്നാണ് ടിക്കറ്റ് വിൽപനയിൽ വ്യക്തമാവുന്നത്.
ജൂൺ 19ന് ജകാർത്തയിൽ ഇന്തോനേഷ്യക്കെതിരെയും അർജന്റീനക്ക് മത്സരമുണ്ട്. വിവിധ രാജ്യങ്ങളിൽ വ്യാഴാഴ്ച നടക്കുന്ന മറ്റു സൗഹൃദമത്സരങ്ങളിൽ ഉറുഗ്വായ് നികരാഗ്വയെയും ജപ്പാൻ എൽസാൽവഡോറിനെയും സിംഗപ്പൂർ പാപ്വ ന്യൂഗിനിയെയും കംബോഡിയെ ബംഗ്ലാദേശിനെയും വിയറ്റ്നാം ഹോങ്കോങ്ങിനെയും ജിബൂതി മൊറീഷ്യസിനെയും ജമൈക്ക ഖത്തറിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.