ജയിച്ച്​ അത്​ലറ്റി​േകാ​െയ 'തൊട്ട്​' ബാഴ്​സ; റഫറിയെ പഴിച്ച്​ മെസ്സിയും വയ്യഡോളിഡും

മഡ്രിഡ്​: പോരാട്ടം ഇഞ്ചോടിഞ്ചായി മാറിയ ലാ ലിഗയിൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഉസ്​മാനെ ഡെംബലെ നേടിയ ഏക ഗോളിന്​ റയൽ വയ്യഡോളിഡിനെതിരെ വിജയവും അതിലേറെ കിരീട പ്രതീക്ഷയുമായി ബാഴ്​സലോണ. ഒന്നാമതുള്ള അത്​ലറ്റികോ മഡ്രിഡുമായി പോയിന്‍റ്​ അകലം ഒന്നാക്കി കുറച്ച ബാഴ്​സ ഇനിയുള്ള മത്സരങ്ങളിൽ പോയിന്‍റ്​ വാരിക്കൂട്ടി കഴിഞ്ഞ തവണ കൈവിട്ട ലാ ലിഗ കീരീടം വീണ്ടെടുക്കാമെന്ന കണക്കുകൂട്ടലിലാണ്​.

കൊണ്ടും കൊടുത്തും പോരാട്ട വീര്യം കടുപ്പിച്ച ഇരു ടീമുകളും ആക്രമണത്തിനൊപ്പം പ്രതിരോധവും ശക്​തമാക്കിയപ്പോൾ ഗോൾ പിറക്കാൻ അവസാനം വരെ കാത്തിരിക്കേണ്ടിവന്നത്​ സ്വാഭാവികം. എന്നാൽ, ഉസ്​മാനെ ഡെംബലെയെ മാരകമായി വീഴ്​ത്തിയതിന്​ ഓസ്​കർ പ്ലാനോക്ക്​ 79ാം മിനിറ്റിൽ ലഭിച്ച ​ചുവപ്പു കാർഡോടെ ബാഴ്​സ കളി പിടിച്ചത്​ വഴിത്തിരിവായി. 90ാം മിനിറ്റിൽ​ ഡെംബലെ വയ്യഡോളിഡ്​ വല കുലുക്കി​. ജയത്തോടെ റയലിനെ പിന്നിലാക്കി രണ്ടാം സ്​ഥാനം പിടിച്ച ബാഴ്​സക്ക്​ ശനിയാഴ്ച എൽക്ലാസിക്കോയിൽ ബദ്ധവൈരികളെ മറികടക്കാനായാൽ കിരീടപ്പോരാട്ടം കൂടുതൽ ശക്​തമാകും. അടുത്ത മാസം അത്​ലറ്റികോയുമായും മത്സരമുണ്ട്​.

അതിനിടെ, റഫറി സാന്‍റി​യാഗോ ജെയിം ലാറ്റർ എടുത്ത തീരുമാനങ്ങൾ ഇരു ടീമുകളെയും ചൊടിപ്പിച്ചു. കളിയവസാനിക്കാൻ 10 മിനിറ്റ്​ ശേഷിക്കെ ഉസ്​മാനെ ഡെംബലെയെ വീഴ്​ത്തിയതിന്​ ഓസ്​കർ പ്ലാനോ ചുവപ്പു കാർഡ്​ പുറത്തായത്​ പക്ഷപാതപരമായ നിലപാ​ടാണെന്നും ബാഴ്​സക്ക്​ റഫറി ജയം നൽകുകയായിരുന്നുവെന്നും വല്ലഡോളിഡ്​ കുറ്റപ്പെടുത്തി. തൊട്ടുമുമ്പ്​, ബാഴ്​സ താരം ജോർഡി ആൽബ സ്വന്തം പെനാൽറ്റി ബോക്​സിൽ എതിർതാരം റോക്​ ​മിസയെ വീഴ്​ത്തിയതിന്​ പെനാൽറ്റി ആവശ്യം ശക്​തമായിരുന്നുവെങ്കിലും റഫറി അനുവദിച്ചുമില്ല. മറുവശത്ത്​, തനിക്ക്​ മഞ്ഞക്കാർഡ്​ നൽകാൻ റഫറി കാത്തുനിൽക്കുകയായിരുന്നുവെന്നും എൽക്ലാസിക്കോയിൽ ബൂട്ടുകെട്ടാൻ അതുവഴി സാധ്യമാകാതെ വരുമായിരുന്നുവെന്നും​ മെസ്സി കുറ്റപ്പെടുത്തിയതായി സ്​പാനിഷ്​ പത്ര റിപ്പോർട്ടുകളും പറയുന്നു. 

Tags:    
News Summary - Messi's half time frustration: The referee wants to give me a yellow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.