ഫ്ലോറിഡ: പുതിയ സീസണിന്റെ തയാറെടുപ്പിലാണ് ഇന്റർമയാമിയുടെ അർജന്റീനൻ ഇതിഹാസതാരം ലയണൽ മെസ്സി. നീണ്ട ഇടവേളക്ക് ശേഷം ഫെബ്രുവരിയിലാണ് എം.എൽ.എസിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്.
എന്നാൽ, ഇപ്പോൾ കളികളൊന്നുമില്ലെങ്കിലും മെസ്സി തന്നെയാണ് അമേരിക്കൻ ഫുട്ബാളിലെ ചൂടേറിയ ചർച്ച. പക്ഷേ, അത് സാക്ഷാൽ ലയണൽ മെസ്സിയെ കുറിച്ചല്ല, മെസ്സിയുടെ രണ്ടാമത്തെ മകൻ മാറ്റിയോ മെസ്സിയെ കുറിച്ചാണ്. ഇന്റർമയാമി അക്കാദമി ടീമിന് വേണ്ടി കളിക്കുന്ന മാറ്റിയോ മെസ്സി നേടിയ ഹാട്രിക് ആണ് സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുന്നത്.
പിതാവിനെ അനുസ്മരിപ്പിക്കുന്ന ഡ്രിബ്ലിങ്ങുകളുമായി കളംഭരിക്കുന്ന കുട്ടിമെസ്സിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെ മറ്റൊരു മത്സരത്തിൽ മാറ്റിയോ മെസ്സിയുടെ ബൈസിക്ക്ൾ കിക്കും വൈറലായിരുന്നു.
പിതാവിന്റെ വഴിയേ തന്നെയാണ് മൂത്തമകനായ തിയാഗോ മെസ്സിയും രണ്ടാമത്തെ മകൻ മാറ്റിയോ മെസ്സിയും. രണ്ടു പേരും അമേരിക്കയിൽ എത്തിയതിൽ പിന്നെ പരിശീലിക്കുന്നത് ഇന്റർമയാമിയുടെ അക്കാദമിയിലാണ്. അവിടെ നടന്നൊരു മത്സരത്തിലാണ് മാറ്റിയോ മെസ്സിയുടെ തകർപ്പൻ ഹാട്രിക് ഗോളുണ്ടാകുന്നത്.
രണ്ടു മക്കളിൽ മാറ്റിയോ മെസ്സിക്കാണ് പിതാവിന്റെ ശൈലി ഏറെ കുറേ കിട്ടിയിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. മെസ്സി ലെഫ്റ്റ് ഫൂട്ടും മാറ്റിയോ റൈറ്റ് ഫൂട്ടും ആണെന്നത് മാത്രമാണ് വ്യത്യാസം. ഇന്റർ മയാമി അക്കാദമിക്ക് വേണ്ടി ടൂർണമന്റെുകളിൽ പത്ത് ഗോളുകൾ മാറ്റിയോ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.