കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിനെ ഇനി സ്വീഡിഷ് കോച്ച് മികായേൽ സ്റ്റാറെ പരിശീലിപ്പിക്കും. ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് സ്റ്റാറെ എത്തുന്നത്. 48കാരനായ സ്റ്റാറെയുമായി ക്ലബ് രണ്ടുവർഷത്തെ കരാറിൽ ഒപ്പുചാർത്തിയതായാണ് സൂചന.
തായ്‍ലൻഡ് ക്ലബായ ഉതായ് താനിയിൽനിന്നാണ് സ്റ്റാറെ കൊച്ചിയിലേക്കെത്തുന്നത്. 2007ൽ സ്വീഡിഷ് ക്ലബായ വാസ്ബി യുനൈറ്റഡിലാണ് പരിശീലകനായി തുടക്കമിട്ടത്. സ്വീഡിഷ് ക്ലബുകളായ എ.ഐ.കെ, ഐ.എഫ്.കെ ഗോഥേബോർഗ്, ഹാക്കൻ എന്നിവയുടെ കോച്ചായിരുന്നു. ഗ്രീക്ക് ക്ലബായ പനിയോനിയോസ്, ചൈനീസ് ക്ലബായ ഡാലിയൻ യിഫാങ്, അമേരിക്കൻ പ്രൊഫഷനൽ സോക്കർ ക്ലബായ സാൻ ജോസ് എർത്ത്ക്വാക്ക്, നോർവീജിയൻ ക്ലബായ സാർസ്ബോർഗ് എന്നിവയുടെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
വാസ്ബി യുനൈറ്റഡ് മാനേജരായിരിക്കേ, ക്ലബിനെ മൂന്നാം ഡിവിഷനിൽനിന്ന് രണ്ടാം ഡിവിഷനിൽ എത്തിച്ചിരുന്നു. ലീഗിലെ ഏറ്റവും ചെറുപ്പമായ ടീമിനെ പോയന്റ് ടേബിളിൽ മധ്യത്തിലെത്തിക്കാൻ സ്റ്റാറെക്ക് കഴിഞ്ഞിരുന്നു. 2004ൽ എ.ഐ.കെയുടെ യൂത്ത് ടീമിനെ ജൂനിയർ കിരീടത്തിലേക്ക് നയിച്ചതിനുശേഷമാണ് പ്രൊഫഷനൽ കോച്ചിങ് കരിയറിലേക്ക് സ്റ്റാറെ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.