ലണ്ടൻ: ഈ വർഷത്തെ ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷൻ അവാർഡ് ലിവർപൂൾ ഫോർവേഡ് മുഹമ്മദ് സലാഹിന്. ചെൽസിയുടെ സ്ട്രൈക്കർ സാം കെറാണ് മികച്ച വനിത താരം.
രണ്ടാം തവണയാണ് സലാഹ് ഈ പുരസ്കാരത്തിന് അർഹനാകുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ താരം കെവിൻ ഡെബ്രൂയിനെയും വെസ്റ്റ്ഹാം മിഡ്ഫീൽഡർ ഡെൽകാൻ റൈസിനെയും മറികടന്നാണ് 48 ശതമാനം വോട്ടുമായി സലാഹ് പുരസ്കാര ജേതാവായത്. 2018ലാണ് ആദ്യമായി ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷൻ അവാർഡിന് സലാഹിനെ തെരഞ്ഞെടുത്തത്.
ഈ സീസണിൽ 30 ഗോളുകളും 14 അസിസ്റ്റുകളുമായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് പുരസ്കാരത്തിന് സലാഹിനെ യോഗ്യനാക്കിയത്. 40 ശതമാനം വോട്ടാണ് സാം കെറിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.