ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സും മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബും ഏറ്റുമുട്ടിയ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ മുഹമ്മദൻ ആരാധകർ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ക്ലബ്ബിന് താക്കീതും പിഴയും ചുമത്തി എഐഎഫ്എഫും ഐഎസ്എല്ലും. ഒരു ലക്ഷം രൂപയുടെ പിഴയാണ് മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിന് വിധിച്ചത്. കൊൽക്കത്തിയിലെ കിഷോർ ഭാരതി ക്രിരംഗനിൽ വെച്ച് നടന്ന മത്സരത്തിനിടയിലായിരുന്നു സംഭവം.
മത്സരത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ജയം നേടിയിരുന്നു. ഇതോടെയാണ് കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ അക്രമമുണ്ടായത്. 67-ാം മിനിറ്റില്‍ ക്വാമി പെപ്ര ആദ്യ ഗോള്‍ നേടിയ ശേഷം ഗാലറിയിലുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആഘോഷത്തിലായിരുന്നു. പിന്നാലെ ജിമെനെസും ഗോള്‍ നേടിയതോടെ ആരാധകര്‍ ആവേശത്തിലായി. ഇതോടെ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍ ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു.
മൈതാനത്തേക്കും കളിക്കാര്‍ക്ക് നേര്‍ക്കും മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിര്‍ത്തിവെച്ചു. മുഹമ്മദന്‍ ആരാധകരുടെ പെരുമാറ്റത്തിൽ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനമെത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് സംഭവത്തെ അപലഭിച്ചിരുന്നു.
മുഹമ്മദൻ ക്ലബ്ബിന്‍റെ ജനറ സെക്രട്ടറി ബിലാൽ അഹമ്മദ് ഖാൻ സംഭവത്തെ നിർഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. ഇത്തരം പെരുമാറ്റത്തിന്‍റെ അനന്തരഫലങ്ങളെകുറിച്ച് ബോധവാരാകാനും അദ്ദേഹം ആരാധകരോട് പറഞ്ഞു. ആരാധകരുടെ മോശം പെരുമാറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ ഒരു ലക്ഷം രൂപയാണെങ്കിലും കൂടുതൽ സംഭവങ്ങളോ മോശമായ പെരുമാറ്റത്തിന്‍റെ തെളിവോ കണ്ടെത്തിയാൽ കർശന നടപടി സാധ്യമാണെന്ന് എഐഎഫ്എഫും ഐഎസ്എല്ലും സൂചന നൽകി. നോട്ടീസിന് മറുപടി നൽകാൻ മുഹമ്മദൻ സ്പോർട്ടിങ്ങിന് നാല് ദിവസമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.