ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ വിസ്മയച്ചെപ്പ് തുറക്കാൻ ഒരുങ്ങുന്ന ഖത്തറിൽ മലയാളികളുടെ സ്നേഹസമ്മാനമായി മെഗാസ്റ്റാർ മോഹൻലാൽ ഒരുക്കുന്ന സംഗീതച്ചെപ്പ് 30ന് പുറത്തിറങ്ങും. ഫുട്ബാളും സംഗീതവും നൃത്തവുമെല്ലാം അടങ്ങിയ സവിശേഷ സമ്മാനത്തിന്റെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാതെയാണ് റിലീസിങ്ങിനായി ദോഹ ഒരുങ്ങുന്നത്.
ഞായറാഴ്ച വൈകീട്ട് 7.30ന് ദോഹയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് ഫുട്‌ബാള്‍ ആരാധകര്‍ക്കായി മോഹന്‍ലാല്‍ അണിയിച്ചൊരുക്കിയ 'മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍' എന്ന ലോകകപ്പ് സംഗീത വിഡിയോ പുറത്തിറക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദമാക്കി. നാലു മിനിറ്റ് ദൈർഘ്യമുള്ളതാണ് വിഡിയോ. റിലീസ് ചടങ്ങിൽ അദ്ദേഹംതന്നെ കൂടുതൽ കാര്യം വിശദീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ചേര്‍ന്നാണ് ലോകകപ്പ് വേദിയായ ദോഹയിൽ റിലീസിങ് നടത്തുന്നത്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് മാനേജിങ് ഡയറക്ടര്‍മാരായ കൃഷ്ണകുമാര്‍, അമീര്‍ അലി, ഇവന്റ് ചീഫ് ഓര്‍ഗനൈസര്‍മാരായ ജോണ്‍ തോമസ്, മിബു ജോസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. 31ന് ആരാധകര്‍ക്ക് മോഹന്‍ലാലുമായി നേരിട്ട് സംവദിക്കാനുളള അവസരം റാഡിസന്‍ ബ്ലൂ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.