നേപിൾസ്: പത്താം മത്സരത്തിൽ ഒമ്പതാം വിജയത്തോടെ ഇറ്റാലിയൻ സീരി എയിൽ നാപോളി ഒന്നാം സ്ഥാനം വീണ്ടെടുത്തു. ബൊളോണയെ 3-0ത്തിന് തോൽപിച്ചാണ് നാപോളിയുടെ മുന്നേറ്റം.
കഴിഞ്ഞദിവസം ഒമ്പതാം ജയത്തോടെ മുന്നിലെത്തിയിരുന്ന എ.സി മിലാനൊപ്പം 28 പോയൻറാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം നാപോളിക്കാണ്. ഇരുടീമുകളും ലീഗിൽ ഇതുവരെ തോറ്റിട്ടില്ല. ഒരു സമനില മൂലമുള്ള രണ്ടു പോയൻറ് മാത്രമാണ് ഇതുവരെ നഷ്ടമായത്.
ലോറൻസോ ഇൻസീന്യേയുടെ ഇരട്ട പെനാൽറ്റി ഗോളുകളുടെ കരുത്തിലായിരുന്നു നാപോളിയുടെ വിജയം. ഒരു ഗോൾ ഫാബിയൻ റൂയിസിെൻറ വകയായിരുന്നു.
കഴിഞ്ഞ റൗണ്ടിൽ എ.എസ് റോമയോട് സമനില വഴങ്ങിയത് മാത്രമാണ് നാപോളിയുടെ സീസണിലെ ഏക നിരാശ. അന്ന് അവസാനഘട്ടത്തിൽ ചുവപ്പുകാർഡ് കണ്ടതിനാൽ നാപോളി കോച്ച് ലൂസിയാനോ സ്പല്ലേറ്റിക്ക് ബൊളോണക്കെതിരായ കളി ഗാലറിയിലിരുന്നു കാണേണ്ടിവന്നു. എന്നാൽ, ഇതൊന്നും നാപോളിയുടെ പ്രകടനത്തെ ബാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.