ബെൽജിയം സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനുള്ള നാപോളിയുടെ ഏറ്റവും പുതിയ ഓഫർ ചെൽസി അംഗീകരിച്ചതായി റിപ്പോർട്ട്. നീണ്ട ചർച്ചകൾക്കൊടുവിലാണ് ബെൽജിയം താരത്തെ വിട്ടുകൊടുക്കുന്നത്.
30 മില്യൺ യുറോയാണ് കരാർ തുക. എന്നാൽ 15 മില്യൺ വരെ ആഡ് ഓൺ ലഭിക്കുമെന്നതിനാൽ മൊത്തം 45 മില്യൺ യൂറോക്കായിരിക്കും കൈമാറ്റമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2027 വരെയുള്ള കരാറിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും.
2021 മുതൽ ചെൽസിയിൽ തുടരുന്ന ലുക്കാക്കു 2022-23ൽ ഇന്റർ മിലാനിലും 2023-24 ൽ റോമയിൽ ലോണിൽ കളിച്ചിരുന്നു.
നാപോളിയുടെ പുതിയ പരിശീലകൻ ആന്റോണിയോ കോണ്ടെക്ക് കീഴിൽ മുൻപ് ലുക്കാക്കു കളിച്ചിട്ടുണ്ട്. 2019-21ൽ രണ്ടുപേരും ഇന്റർമിലാനിലായിരുന്നു. ഈ ഒരു കെമിസ്ട്രി നാപോളിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.