നേപ്ൾസ് (ഇറ്റലി): തങ്ങളുടെ ഇതിഹാസ നായകനോടുള്ള ആദര സൂചകമായി നാപോളി തങ്ങളുടെ ഹോം ഗ്രൗണ്ട് സ്റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണ എന്ന പേരിൽ പുനർനാമകരണം ചെയ്തു. നേപ്ൾസ് ടീൺ ഹാളിൽ നടന്ന ചടങ്ങിലാണ് സാൻ പോളോ സ്റ്റേഡിയം ഡീഗോ മറഡോണയുടെ പേരിലേക്ക് പുനർനാമകരണം ചെയ്തത്.
അർജൻറീന ഇതിഹാസം വിടവാങ്ങി മണിക്കൂറുകൾക്കം നവംബർ 25ന് ക്ലബ് പ്രസിഡൻറും മേയറടക്കമുള്ള അധികാരികളും തീരുമാനത്തിന് പച്ചക്കൊടി വീശിയിരുന്നു.
'എക്കാലത്തെയും മികച്ച ഫുട്ബാൾ കളിക്കാരൻ, തൻെറ അപാരമായ കഴിവും മാന്ത്രികതയും ഉപയോഗിച്ച് ഏഴ് വർഷക്കാലം നേപ്പിൾസ് ജഴ്സിയെ അനശ്വരമാക്കുകയും രണ്ട് ഇറ്റാലിയൻ ലീഗ് കിരീടങ്ങളും മറ്റ് അഭിമാനകരമായ ട്രോഫികളും നൽകി. പകരമായി നഗരത്തിൻെറ മുഴുവൻ നിത്യവും നിരുപാധികവുമായ സ്നേഹം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു' -നഗരത്തിലെ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ മറഡോണയെ വാഴ്ത്തി.
യൂറോപ്പ ലീഗിൽ റയൽ സോസീഡാഡിനെതിരെ വ്യാഴാഴ്ചയാകും ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നാപോളിയുടെ ആദ്യ മത്സരം. കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളിലും മറഡോണക്ക് ആദരവുമായാണ് നാപോളി കളിച്ചത്.
മറഡോണയുടെ മരണം കഴിഞ്ഞ് പിറ്റേ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ താരത്തിൻെറ 10ാം നമ്പർ ജഴ്സിയണിഞ്ഞായിരുന്നു നാപോളിയുടെ മുഴുവൻ കളിക്കാരും പന്തു തട്ടിയത്. പിന്നീട് സീരി എയിൽ എ.എസ് റോമക്കെതിരെ അർജൻറീന ജഴ്സിയെ അനുസ്മരിക്കുന്ന പുതിയ ജഴ്സിയി പുറത്തിറക്കി നാപോളി ഒരിക്കൽ കൂടി തങ്ങളുടെ നായകനെ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.