കോഴിക്കോട്: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തമിഴ്നാടിെൻറ ഗോൾവർഷം. ഗവ. മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് എച്ച് മത്സരത്തിൽ തെലങ്കാനയെ ഏകപക്ഷീയമായ 20 ഗോളുകൾക്കാണ് തമിഴ്നാട് തകർത്തത്.
മൂന്നാം മിനിറ്റിൽ തുടങ്ങിയ ഗോൾ വേട്ട തമിഴ്നാട് 90 മിനിറ്റു വരെ തുടർന്നു. എട്ട് ഗോൾ നേടിയ മുന്നേറ്റനിരയിലെ സന്ധ്യയാണ് ടോപ് സ്കോറർ. എം. സരിത നാലും മാളവികയും ദുർഗയും മൂന്നു വീതവും ഗോളടിച്ചു. ഇതേ മൈതാനത്ത് നടന്ന പഞ്ചാബ് - പശ്ചിമബംഗാൾ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് സി മത്സരത്തിൽ ഹിമാചൽ, അസം ടീമുകൾക്ക് ജയം. രാവിലെ നടന്ന ഹിമാചൽ പ്രദേശ് -ബിഹാർ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഹിമാചലിെൻറ ജയം. രണ്ടാം മത്സരത്തിൽ അസം ഏകപക്ഷീയമായ ഏഴ് ഗോളുകൾക്ക് രാജസ്ഥാനെ പരാജയപ്പെടുത്തി.
മറ്റു മത്സരങ്ങളിൽ മഹാരാഷ്ട്ര 6-0ന് അരുണാചൽ പ്രദേശിനെയും സിക്കിം 5-0ന് ജമ്മു-കശ്മീരിനെയും തോൽപിച്ചു. ആദ്യ കളിയിൽ തോറ്റ കേരളം ചൊവ്വാഴ്ച രാവിലെ 9.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ ഉത്തരാഖണ്ഡിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.