ബാഴ്​സലോണയിലേക്കില്ല; നെയ്​മർ പി.എസ്​.ജിയുമായുള്ള കരാർ നീട്ടി

പാരിസ്​: ബ്രസീലിയൻ സൂപ്പർ താരം നെയ്​മർ ജൂനിയർ പി.എസ്​.ജിയിൽ നിന്നും കൂടുവി​േട്ടക്കുമെന്ന അഭ്യൂഹങ്ങൾക്ക്​ വിരാമം. താരം പി.എസ്​.ജിയുമായുള്ള കരാർ നീട്ടിയതായി ക്ലബ്​ ഔദ്യോഗികമായി അറിയിച്ചു. 2025 വരെയാണ്​ നെയ്​മർ പി.എസ്​.ജിയുമായി കരാർ ഒപ്പിട്ടത്​.

29കാരനായ നെയ്​മർക്ക്​ നിലവിലുള്ള കരാർ പ്രകാരം പി.എസ്​.ജി കലാവധി അവസാനിക്കു​​േമ്പാഴേക്കും 33 വയസ്സാകും. തുടർന്ന്​ മറ്റൊരു ക്ലബിലേക്ക്​ ചേക്കേറാനുള്ള ബാല്യമുണ്ടാകുമൊ എന്ന്​ കണ്ടറിയണം.

2017ലാണ്​ ബാഴ്​സ വിട്ട്​ റെക്കോർഡ്​ തുകക്ക്​ നെയ്​മർ പി.എസ്​.ജിയിലെത്തിയത്​. നെയ്​മർ എത്തിയ ശേഷം ഫ്രഞ്ച്​ ലീഗ്​ വണിൽ മൂന്ന്​ തവണയും ജേതാക്കളായെങ്കിലും പി.എസ്​.ജി സ്വപ്​നം കണ്ട ചാമ്പ്യൻസ്​ ലീഗ്​ കിരീടം പാരിസിലെത്തിക്കാൻ നെയ്​മർക്ക്​ ഇനിയുമായിട്ടില്ല.

പി.എസ്​.ജിയിൽ തുടരുന്നതിൽ സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും നെയ്​മർ പ്രതികരിച്ചു. അതിനിടയിൽ ബാഴ്​സ സൂപ്പർ താരം ലയണൽ മെസ്സി പി.എസ്​.ജിയിലേക്ക്​ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വീണ്ടും കൊഴുക്കുന്നുണ്ട്​. 

Tags:    
News Summary - Neymar Jr extends his contract with Paris Saint-Germain until 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.