ടാറ്റുവിൽ നിന്നും തന്റെ മുഖം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ സഹതാരം റിച്ചാലിസന് വൻ തുക അയച്ചുകൊടുത്തതായി റിപ്പോർട്ട്. 30,000 യൂറോ തന്റെ മുഖം ടാറ്റുവിൽ നിന്നും മാറ്റുന്നതിനായി നെയ്മർ നൽകിയെന്നാണ് വാർത്തകൾ. നെയ്മറിനും റൊണാൾഡോക്കുമൊപ്പം സ്വന്തം ചിത്രവും റിച്ചാലിസൻ ടാറ്റു ചെയ്തിരുന്നു. ഇതിൽ നിന്നും തന്റെ മുഖം ഒഴിവാക്കണമെന്നാണ് നെയ്മർ ആവശ്യപ്പെട്ടിരിക്കുന്നത്.
25കാരനായ റിച്ചാലിസൻ ലോകകപ്പിൽ മൂന്ന് ഗോൾ നേടിയിരുന്നു. സെർബിയക്കെതിരായ സിസർകട്ട് ഗോളും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, ഖത്തർ ലോകകപ്പിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ ബ്രസീലിന് സാധിച്ചിരുന്നില്ല. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കാനായിരുന്നു ബ്രസീലിന്റെ വിധി.
അതേസമയം, റിച്ചാലിസന്റെ ടാറ്റുവിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനം ഉയർന്നു. സ്വന്തം മുഖത്തോടൊപ്പം റോണാൾഡോയേയും നെയ്മറേയും എന്തിനാണ് ടാറ്റു ചെയ്തതെന്നായിരുന്നു ട്വിറ്ററിലെ ഒരു ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.