ദോഹ: ഗ്രൂപ് ‘എഫിൽനിന്ന് ജേതാക്കളായി പ്രീക്വാർട്ടറിലെത്തുന്ന സൗദി, അടുത്ത റൗണ്ടിൽ ദക്ഷിണ കൊറിയ എതിരാളികളായാലും ഭയക്കാതെ കളിക്കുമെന്ന് കോച്ച് റോബർടോ മാൻസീനി. വ്യാഴാഴ്ച അവസാന മത്സരത്തിൽ സൗദി തായ്ലൻഡിനെ നേരിടാനിരിക്കെയാണ് പ്രീക്വാർട്ടർ അങ്കത്തെക്കുറിച്ച് കോച്ച് വിശദീകരിച്ചത്. ‘ഗ്രൂപ്’ ഇയിൽ നിലവിൽ നാല് പോയന്റുള്ള കൊറിയ രണ്ടാം സ്ഥാനക്കാരാണ്.
അടുത്ത കളി കൊറിയയും ജോർഡനും ജയിച്ചാലും, മികച്ച ഗോൾ മാർജിൻ ഉണ്ടെങ്കിലേ കൊറിയക്ക് ഒന്നാമതെത്തി സൗദിയുമായുള്ള അങ്കം ഒഴിവാക്കാൻ കഴിയൂ.ഇതു സംബന്ധിച്ച വാർത്തസമ്മേളനത്തിലെ ചോദ്യത്തിനായിരുന്നു മാൻസീനി മറുപടി നൽകിയത്. കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കാനുള്ള കണക്കുകൂട്ടലുകളുമായാണ് ഞങ്ങളിറങ്ങുന്നത്. എതിരാളി ആരായാലും ഇതല്ലാതെ മറ്റൊരു ഫോർമുലയുണ്ടാവില്ല. ആരെയും തോൽപിക്കാൻ കരുത്തുള്ളവരാണ് സൗദി -മാൻസീനി പറഞ്ഞു. ഇപ്പോൾ, അടുത്ത എതിരാളിയെക്കുറിച്ചല്ല ആലോചന. ഇപ്പോഴത്തെ മത്സരത്തിലെ തായ്ലൻഡിനെക്കുറിച്ചാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.