മെസ്സിയും റോണോയും ടോപ്​ ത്രീയിലില്ല; യൂറോപ്പി​െൻറ കളിക്കാരൻ പിന്നെ ആരാകും?

യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര പട്ടികയുടെ അന്തിമ ലിസ്റ്റ്​ പ്രഖ്യാപിച്ചു. വർത്തമാന കാൽപന്തിലെ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ടോപ്​ ത്രീയിൽ നിന്നും പുറത്തായി. മൂന്നു പേരടങ്ങിയ ഫൈനലിസ്റ്റുകളിൽ ജർമ്മൻ, യൂറോപ്യൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിലെ രണ്ട്​ താരങ്ങൾ ഇടംപിടിച്ചു​.

ബയേണിന്​​ വേണ്ടി ഗോളടിച്ചുകൂട്ടിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ടീമി​ന്റെ നായകനും ഗോളിയുമായ മാനുവൽ ന്യൂയറും ഇത്തവണ പരസ്​പരം മത്സരിക്കും. കൂടെ മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിങ്​ മിഡ്​ ഫീൽഡർ കെവിന്‍ ഡിബ്രുയ്‌നെയും ഇടംപിടിച്ചിട്ടുണ്ട്​. വോട്ടിങ്ങിൽ ഏറ്റവും കൂടുതൽ പിന്തുണയുമായി ഡിബ്രുയ്‌നാണ്​ മുമ്പിലുള്ളത്​. ലെവൻഡോസ്​കിയും ന്യൂയറും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു​. 

IMAGE CREDIT: GETTY IMAGES

ബാഴ്​സലോണയുടെ അർജന്റീനിയൻ സൂപ്പർതാരം മെസ്സിയാണ്​ പത്ത്​ പേരടങ്ങുന്ന ലിസ്റ്റിൽ നാലാമൻ. യുവൻറസ്​ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാ ലിസ്റ്റിൽ പത്താമനാണ്​. നെയ്​മർ (പി.എസ്.ജി), തോമസ്​ മുള്ളർ (ബയേൺ മ്യൂണിക്​), കിലിയൻ എംബാപ്പെ (പി.എസ്​.ജി), തിയാഗോ അൽകാൻഡ്ര (ബയേൺ- നിലവിൽ ലിവർപൂൾ), ജോഷ്വ കിമ്മിച് (ബയേൺ), എന്നിവരാണ്​ ലിസ്റ്റിൽ ഉൾപ്പെട്ട മറ്റുള്ളവർ.

മികച്ച വനിതാ താരങ്ങളുടെ ചുരുക്ക പട്ടികയിലുള്ളത് ലൂസി ബ്രോണ്‍സ്, പെനില്ലെ ഹാര്‍ഡര്‍, വെന്‍ഡി റെനാര്‍ഡ് എന്നിവരുമാണ്. ഒക്ടോബര്‍ ഒന്നിന് ആരാണ്​ താരങ്ങളിൽ താരമെന്ന്​ അറിയാം.

കഴിഞ്ഞ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയുടെ ഗ്രൂപ്ഘട്ടത്തില്‍ പങ്കെടുത്ത 80 ക്ലബ്ബുകളുടെ കോച്ചുമാരും യുവേഫയില്‍ അംഗങ്ങളായ 55 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുമാണ് വോട്ടിങിലൂടെ മികച്ച പുരുഷ താരങ്ങളെ നിര്‍ദേശിച്ചത്. പിന്നാലെ 2019-20ലെ മികച്ച പുരുഷ, വനിതാ താരങ്ങളുടെ ചുരുക്കപ്പട്ടിക യുവേഫ പുറത്തുവിടുകയായിരുന്നു. അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ്​ ഗ്രൂപ്പുഘട്ടത്തി​ന്റെ പ്രഖ്യാപനച്ചടങ്ങിലായിരിക്കും മികച്ച പുരുഷ, വനിതാ താരങ്ങളെ പ്രഖ്യാപിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.