ലണ്ടൻ: വാർത്ത സമ്മേളനത്തിനെത്തുന്ന മുസ്ലിം കളിക്കാർക്ക് മുന്നിൽ 'ഹൈനകൻ' കമ്പനിയുടെ മദ്യക്കുപ്പി പ്രദർശിപ്പിക്കില്ലെന്ന് യൂറോകപ്പ് അധികൃതർ. ജർമനിക്കെതിരെയുള്ള മത്സരശേഷം വാർത്ത സമ്മേളനത്തിനെത്തിയ ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ മദ്യക്കുപ്പി മുന്നിൽ നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂറോ അധികൃതരുടെ തീരുമാനമെന്ന് ദി ടെലഗ്രാഫ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോയുടെ പ്രധാന സ്പോൺസർമാരിലൊരാളാണ് ഡച്ച് കമ്പനിയായ 'ഹൈനകൻ'.
പോർച്ചുഗലിനെതിരായ മത്സരശേഷം ഫ്രാൻസ് താരം കരിം ബെൻസിമ വാർത്ത സമ്മേളനത്തിനെത്തിയപ്പോഴും മുന്നിൽ മദ്യക്കുപ്പി ഉണ്ടായിരുന്നില്ല. ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിറ്റ്സർലാൻഡ് അടക്കമുള്ള ടീമുകളിലും മുസ്ലിം താരങ്ങളുണ്ട്.
വാർത്ത സമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കക്കോള ബോട്ടിൽ മാറ്റിവെച്ചതിന്‍റെ അലയൊലികൾ അടങ്ങും മുേമ്പയാണ് പോൾ പോഗ്ബയും രംഗത്തെത്തിയത്.കൊക്കക്കോളക്കും വെള്ളക്കുപ്പിക്കും ഒപ്പമിരുന്ന മദ്യക്കുപ്പി മാറ്റിവെച്ചായിരുന്നു പോൾ പോഗ്ബ വാർത്ത സമ്മേളനത്തിൽ ഇരുന്നത്. ഇസ്ലാം മത വിശ്വാസിയായ പോഗ്ബ മദ്യബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കാറില്ലെന്ന് നേരത്തേ തീരുമാനമെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.