ആംസ്റ്റർഡാം: മൂന്നിൽ മൂന്നും ജയിച്ച് പ്രീക്വാർട്ടർ പ്രവേശനം വർണാഭമാക്കി ഓറഞ്ച് പട . ഗ്രൂപ് സിയിൽ മാസിഡോണിയക്കെതിരായ അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ചാണ് ഓറഞ്ച് പടയുടെ എഴുന്നള്ളത്ത്. നേരത്തെ തന്നെ അവസാന 16ൽ ഇടം നേടിയ നെതർലൻഡ്സിന് ഈ മത്സരം നോകൗട്ടിന് മുമ്പുള്ള 'സന്നാഹം' മാത്രമായിരുന്നു.
ആദ്യ രണ്ടു മത്സരവും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ചവരാണെങ്കിലും മുഴുവൻ പടയുമായാണ് നെതർലൻഡ് 62ാം റാങ്കുകാരായ നോർത്ത് മാസിഡോണിയക്കെതിരെ കളത്തിലിറങ്ങിയത്. 19 കാരൻ റിയാൻ ഗ്രാവെൻബർകിനെ ആദ്യ ഇലവനിൽ കോച്ച് ഫ്രാങ്ക് ഡി ബോയർ പരീക്ഷിച്ചു. മുന്നേറ്റത്തിൽ മെംഫിസ് ഡിപായും ജോർജീനിയോ വിനാൽഡമും തന്നെ ബൂട്ടുകെട്ടി. വോട്ട് വെഗ്ഹോസ്റ്റിനു പകരം ഡോണിയൽ മലെനാണ് മറ്റൊരു സ്ട്രൈക്കറായി ഇറങ്ങിയത്.
ഒമ്പതാം മിനിറ്റിൽ നെതർലൻഡിെൻറ വലകുലുക്കി മാസിഡോണിയക്കാർ ഞെട്ടിച്ചെങ്കിലും ഓഫ് സൈഡ് കൊടി ഉയർന്നത് അവർ അറഞ്ഞിരുന്നില്ല. എന്നിരുന്നാലും നെതർലഡുകാരെ നിഷ്പ്രഭമാക്കും വിധം മുന്നേറ്റങ്ങളുമായി മാസിഡോണിയ നിറഞ്ഞു നിന്നു. 21ാം മിനിറ്റിൽ സ്ട്രൈക്കർ ഗോറാൻ പാൻഡേവ് തൊടുത്ത ഷോട്ട് പോസ്റ്റി തട്ടി തിരിച്ചുവന്നത് നെതർലൻഡിനുള്ള മുന്നറിയിപ്പായിരുന്നു.
ആവേശത്തിൽ മുന്നേറിയ നോർത്ത് മാസിഡോണിയക്ക് പക്ഷേ, 25ാം മിനിറ്റിൽ പിഴച്ചു. വിങ്ങർ ഡെൻസേൽ ഡംഫ്രിസും മെംഫിസ് ഡിപായും നടത്തിയ കൗണ്ടർ അറ്റാക്കിൽ മാസിഡോണിയൻ വല കുലുങ്ങി. ഇരുവരും അതിവേഗം ബോക്സിലേക്ക് കുതിച്ച് ഡംഫ്രെയ്സ് ക്രോസ് നൽകുകയായിരുന്നു. സമയം തെറ്റാതെ പൊസിഷനിലെത്തി ഡിപായ് അനായാസം ഫിനിഷ് ചെയ്തു. രണ്ടാം പകുതി 51, 58 മിനിറ്റുകളിൽ ക്യാപ്റ്റൻ ജോർജീന്യോ വിനാൽഡം രണ്ടുവട്ടം വലകുലുക്കി ടീമിനെ സേഫാക്കി. രണ്ടു ഗോളിനും ചടരുവലിച്ചത് മെംഫിസ് ഡിപായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.