മെസ്സിയെ കരക്കിരുത്തി കോച്ച്​; കളി കൈവിടുമെന്ന്​ കണ്ടപ്പോൾ ഇറക്കി

മഡ്രിഡ്​: 2014ൽ കോപ ഡെൽറേയിൽ ഗറ്റാഫെക്കെതിരെയാണ്​ ബാഴ്​സലോണ താരം ലയണൽ മെസ്സി അവസാനമായി ആദ്യ ഇലവനിൽ ഫിറ്റ്​നസ്​ ഉണ്ടായിട്ടും ഇറങ്ങാതിരിക്കുന്നത്​. പിന്നീടങ്ങോട്ട്​ സൂപ്പർ താരം ആദ്യ ഇലവനിൽ കാരണങ്ങളില്ലാതെ ഇറങ്ങാതിരിന്നിട്ടില്ല.

എന്നാൽ, കഴിഞ്ഞ ദിവസം റിയൽ ബെറ്റിസിനെതി​െര സൂപ്പർ താരത്തെ കോച്ച്​ റൊണാൾഡ്​ കോമാൻ ഇറക്കിയില്ല. മെസ്സിയില്ലാതെ തന്നെ ടീം സെറ്റാക്കലായിരുന്നു കോമാ​െൻറ ലക്ഷ്യം. എന്നാൽ, പ്രതീക്ഷിച്ചതു​േപാലെയായിരുന്നില്ല കാര്യങ്ങൾ. ആദ്യ പകുതി അവസാനിക്ക​ു​േമ്പാൾ, മത്സരം 1-1ന്​ സമനിലയിൽ. ഉസ്​മാ​നെ ഡെംബലെയുടെ ഗോളിൽ(22), മുന്നിലെത്തിയ ബാഴ്​സയെ അ​േൻറാണിയോ ​സനാബിറ(45) നേടിയ ഗോളിൽ ബെറ്റിസ്​ സമനിലയിൽ കുരുക്കുകയായിരുന്നു.

ഇതോടെ രണ്ടാം പകുതി കോച്ചിന്​ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.



ഫാത്തിയെ പിൻവലിച്ച്​ മെസ്സി കളത്തിൽ. ഇതോടെ കളിമാറി. 49ാം മിനിറ്റിൽ ഗ്രീസ്​മാന്​ ഗംഭീര അവസരം സൃഷ്​ടിച്ചാണ്​ മെസ്സി തുടങ്ങിയത്​​. ജോഡി ആൽബയ​ുടെ ക്രോസിനു മുകളിലൂടെ ചാടിക്കടന്ന മെസ്സി, എതിർ പ്രതിരോധ നിരയെ അതി വിദഗ്​ധമായി കബളിപ്പിച്ചു. സമയം തെറ്റാതെ പിന്നാലെ വന്ന ഗ്രീസ്​മാന്​ ഇതോടെ കാര്യങ്ങൾ എളുപ്പമായി. പിന്നാലെ 61ാം മിനിറ്റിലും (​െപനാൽറ്റി), 82ാം മിനിറ്റിലും സൂപ്പർ താരത്തി​െൻറ ഗോൾ. ഒടുവിൽ പെഡ്രിയും ഗോൾ നേടിയതോടെ ബാഴ്​സലോണക്ക്​ 5-1​െൻറ തകർപ്പൻ ജയം. 



ഇതോടെ, 15ാം സ്​ഥാനത്തു നിന്നും ബാഴ്​സലോണ എട്ടാം സ്​ഥാനത്തേക്ക്​ കയറി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.