ബെർലിൻ: കോപ, യൂറോ ആരവങ്ങളടങ്ങിയ ശേഷം രാജ്യാന്തര വേദിയിൽ വീണ്ടും പന്തുരുളുന്നു. ഒരു വർഷത്തെ അവധികഴിഞ്ഞ് നടക്കുന്ന ടോക്കിയോ 2020 ഒളിമ്പിക്സിലാണ് വമ്പന്മാർ മാറ്റുരക്കുന്നത്. ലോകം ആവേശപൂർവം കാത്തിരിക്കുന്ന കാൽപ്പന്തു മാമാങ്കം പക്ഷേ, ആരവങ്ങളില്ലാതെ ഒഴിഞ്ഞ ഗ്യാലറികളിൽ ആകും. 16 ടീമുകൾ കൊമ്പുകോർക്കുന്ന ഒളിമ്പിക്സിലെ ആദ്യ ദിനമായ ജൂലൈ 22ന് ആവേശം പരേകാടിയിലെത്തിച്ച് ബ്രസീലും ജർമനിയും തമ്മിൽ മുഖാമുഖം നിൽക്കും. കഴിഞ്ഞ റിയോ ഫൈനലിന്‍റെ ആവർത്തനമാകുേമായെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അണ്ടർ 23 കളിക്കാർക്കൊപ്പം മൂന്നു മുതിർന്ന കളിക്കാരും അടങ്ങുന്നതാണ് ഒരു രാജ്യത്തിന്‍റെ ഒളിമ്പിക് ഫുട്ബാൾ ടീം.
ഡാനി ആൽവസ് ആണ് ബ്രസീൽ ടീമിലെ പരിചയ സമ്പന്നൻ. കഴിഞ്ഞ തവണ ജർമനിയെ പരാജയപ്പെടുത്തി സ്വർണമെഡൽ നേടിയ ബ്രസീൽ ടീമിനുവേണ്ടി നിർണയക ഗോളുകൾ നേടിയ നെയ്മർ ഇത്തവണ ടീമിലില്ല. പ്രീമിയർ ലീഗിൽ ആഴ്സനലിനു കളിക്കുന്ന ഗബ്രിയേൽ മാർട്ടിനെലിയാണ് അവരുടെ ശ്രദ്ധേയനായ കളിക്കാരൻ.
ഇത്തവണത്തെ യൂറോപ്യൻ അണ്ടർ 21 ചാമ്പ്യൻ ടീമിനെയാണ് ജർമനി അണിനിരത്തുന്നത്. ഒപ്പം മാക്സ് ക്രൂസ്, മാക്സിമിലയാൻ ആർനോൾഡ് എന്നീ പരിചയസമ്പന്നരും ലേവർ കൂസന് കളിക്കുന്ന അഫ്‌ഗാൻ വംശജനായ നദീം അമീരി, ലൈപ്സിഷിന്‍റെ ബെൻജമിൻ ഹെന്‍റിക്സ് എന്നിവരുമാണ് ജർമൻ നിരയിലെ ശ്രദ്ധേയർ. സൗദി അറേബ്യയും ഐവറി കോസ്റ്റും ആണ് ഗ്രൂപ് ഡിയിലെ മറ്റു ടീമുകൾ.
ഗ്രൂപ്പ് സിയിൽ ഈജിപ്റ്റ്, സ്‌പെയിൻ, ആസ്‌ട്രേലിയ എന്നിവക്കൊപ്പമാണ് 2008 ലെ വിജയികളായ അർജന്‍റീന.
ഗ്രൂപ്പ് എയിൽ ജപ്പാൻ, ദക്ഷിണ ആഫ്രിക്ക, മെക്സിക്കോ, ഫ്രാൻസ്, ഗ്രൂപ്പ് ബിയിൽ ന്യൂ സീലൻഡ്, ദക്ഷിണ കൊറിയ, ഹോണ്ടൂറാസ്, റൂമേനിയ എന്നിങ്ങനെയുമാണ് മറ്റു ഗ്രൂപുകൾ.
ജൂലൈ 22മുതൽ ആഗസ്റ്റ് 7 വരെ ടോക്കിയോ, മിയാഗി, സൈറ്റാമ, യോേകാഹാമ, കഷീമ, സേപാറോ എന്നിവിടങ്ങളിലായി 32 മത്സരങ്ങളാണ് അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.