സാവോപോളോ: അർജൻറീനിയൻ ഇതിഹാസം ഡിയഗോ മറഡോണയുടെ ഏഴാം ചരമദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ഫുട്ബാൾ രാജാവ് പെലെ. തൻെറ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൻെറ താരങ്ങളായി ഫിഫ തെരഞ്ഞെടുത്ത ഇരുവരും കളത്തിന് പുറത്ത് പലപ്പോഴും ഏറ്റുമുട്ടിയിരുന്നു.
''നീ പോയിട്ട് ഇന്നേക്ക് ഏഴുദിവസമായി. നമ്മളിരുവരെയും താരതമ്യം ചെയ്യാൻ പലരും ഇഷ്ടപ്പെട്ടിരുന്നു. ലോകത്തെ മോഹിപ്പിച്ച ഒരു വിസ്മയമായിരുന്നു താങ്കൾ. കാലിൽ പന്തുള്ള ഒരു മാന്ത്രികൻ, യഥാർഥ ഇതിഹാസം... പക്ഷേ ഇതിനെല്ലാമപ്പുറം നീ എൻെറ മികച്ച സുഹൃത്തായിരുന്നു. വലിയ ഹൃദയമുള്ള സുഹൃത്ത്.
നമ്മളെ പരസ്പരം താരതമ്യപ്പെടുത്തുന്നത് കുറക്കുകയും പകരം പരസ്പരം പ്രശംസിക്കുകയും ചെയ്താൽ അത് ലോകത്തിന് കൂടുതൽ നല്ലതായിരിക്കുമെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ തന്നെ താങ്കൾ താരതമ്യങ്ങൾക്കതീനാണ്.നിങ്ങളുടെ പാത സത്യസന്ധമായിരുന്നു. വ്യത്യസ്ഥമായ പാതയാൽ സ്നേഹിക്കാൻ നീ പഠിപ്പിച്ചു.
നിങ്ങളുടെ പെട്ടെന്നുള്ള വിടപറയൽ കാരണം എനിക്കിത് പറയാൻ സാധിച്ചില്ല. അതുകൊണ്ടു ഞാൻ എഴുതുന്നു. 'ഞാൻ നിന്നെ സ്നേഹിക്കുന്നു''. ഡിയാഗോ എൻെറ മഹാനായ സുഹൃത്തേ, നമ്മളൊരുമിച്ചുള്ള ഈ പ്രയാണങ്ങൾക്ക് ഞാൻ നന്ദിപറയുന്നു. ഒരു ദിവസം സ്വർഗത്തിൽ വെച്ച് നമ്മൾ ഒരുടീമിനായി പന്തുതട്ടും. അന്ന് ഞാൻ ആദ്യമായി ഗോളടിക്കുേമ്പാൾ ആഘോഷിക്കാതെ വായുവിൽ മുഷ്ടിചുരുട്ടും. നിങ്ങളെ വീണ്ടും ആലിംഗനം ചെയ്യാൻ വേണ്ടിയാണത്'' -പെലെ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.