ഇവാൻ പെരിസിച്ചിന്​ കോവിഡ്​; ക്രൊയേഷ്യക്ക്​ ആശങ്ക

ലണ്ടൻ: ക്രൊയേഷ്യയുടെ സൂപ്പർ താരം ഇവാൻ പെരിസിച്ചിന്​ കോവിഡ്​ സ്ഥിരീകരിച്ചു. തിങ്കളാഴ്​ച പ്രീ ക്വാർട്ടറിൽ കരുത്തരായ സ്​പെയിനിനെ നേരിടാനൊരുങ്ങുന്ന ക്രൊയേഷ്യക്ക്​ താരത്തി​െൻറ അഭാവം തിരിച്ചടിയാണ്​. മറ്റു താരങ്ങൾക്കും കോച്ചിങ്​ സ്​റ്റാഫിനും കോവിഡ്​ സ്ഥിരീകരിച്ചിട്ടില്ല എന്നാണ്​ ക്രൊയേഷ്യൻ ടീം നൽകുന്ന വിവരം. ഡെന്മാർക്കി​െൻറ തലസ്ഥാനമായ കോപ്പൻ ഹേഗനിലാണ്​ ക്രൊയേഷ്യ-സ്​പെയിൻ പോരാട്ടം.

''പെരിസിച്ചിനെ മെഡിക്കൽ ടീം ഐസൊലേഷനിൽ ആക്കിയിട്ടുണ്ട്​. സംഭവത്തെക്കുറിച്ച്​ കൃത്യമായ വിവരം അധികൃതർക്ക്​ കൈമാറിയിട്ടുണ്ട്​. പെരിസിച്ച്​ ​പത്തുദിവസം സ്വയം ഐസൊലേഷനിൽ കഴിയും. ക്രൊയേഷ്യയുടെ ഇനിയുള്ള മത്സരങ്ങളിൽ പെരിസിച്ച്​ പ​​ങ്കെടുക്കില്ല. മറ്റുള്ള താരങ്ങളെല്ലാം കോവിഡ്​ നെഗറ്റീവ്​ ആണ്​'' -ക്രൊയേഷ്യൻ ടീം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചെക്ക്​ റിപ്പബ്ലിക്കിനെതിരെ നിർണായക മത്സരത്തിൽ ഗോൾ കുറിച്ച പെരിസിച്ച്​ സ്​കോട്ട്​ലൻഡിനെതിരെ ഗ്രൂപ്പിലെ അവസാന മത്സരത്തിലും ഗോൾ കുറിച്ചിരുന്നു. 2018 ലോകകപ്പിൽ റണ്ണർ അപ്പായ ​​ക്രൊയേഷ്യൻ പ്രകടനത്തിൽ നിർണായക പങ്കുവഹിച്ച താരം മൂന്നുഗോളുകളും കുറിച്ചിരുന്നു. 

Tags:    
News Summary - Perisic tests positive for coronavirus and will miss Croatia's Euro 2020 last-16 tie vs Spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.