അർധനഗ്​നരായ മോഡലുകൾക്കൊപ്പമുള്ള വെയ്​ൻ റൂണിയുടെ ചിത്രങ്ങൾ വൈറലായി; ബ്ലാക്ക്​മെയിലിങ്ങെന്ന്​ താരം

മാഞ്ചസ്റ്റർ: കളിക്കളത്തിന്​ പുറത്ത്​ മുൻ ഇംഗ്ലണ്ട്​ ഫുട്​ബാൾ താരം വെയ്​ൻ റൂണി നിരവധി വിവാദങ്ങൾക്ക്​ തിരികൊളുത്തിയിരുന്നു. ഇപ്പോൾ കളിക്കാരന്‍റെ കുപ്പായം അഴിച്ച്​ വെച്ച്​ പരിശീലകത്തൊപ്പി അണിഞ്ഞിട്ടും റൂണിക്ക്​ മാറ്റമൊന്നുമില്ലെന്ന്​ വേണം കരുതാൻ. കൂട്ടുകാർക്കൊപ്പം നൈറ്റ്​ പാർട്ടിയും മറ്റുമായി അടിച്ചുപൊളിച്ച്​ നടക്കുകയാണ്​ റൂണി ഇപ്പോഴും. കൂട്ടുകാരുടെ പിറന്നാളിന്​ മാഞ്ചസ്റ്ററിൽ പാർട്ടി നടത്തുന്നതിനിടെ അർധനഗ്​നരായ മോഡലുകൾക്കൊപ്പമുള്ള റൂണിയുടെ ചില ചിത്രങ്ങളാണ്​ ഇപ്പോൾ ചോർന്നിരിക്കു​ന്നത്​.

സ്​നാപ്​ ചാറ്റ്​ മോഡലായ ടെയ്​ലർ റയാനും കൂട്ടുകാർക്കും ഒപ്പമുള്ള ചിത്രങ്ങളാണ്​ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്​. ടെയ്​ലർ റയാനൊപ്പം എലീസ്​ മെൽവിൻ ബ്രൂക്​ലിൻ മോർഗൻ എന്നിവരാണ്​ ​ചിത്രങ്ങളിലുള്ളത്​. ചിത്രങ്ങൾ തന്‍റെ സമ്മതത്തോടെ എടുത്തതല്ലെന്നും ബ്ലാക്ക്​മെയിലിങ്ങാണെന്നും കാണിച്ച്​ മാഞ്ചസ്റ്റർ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്​ താരമിപ്പോൾ.

ശനിയാഴ്ച ചൈനാ​ൈ്വറ്റ്​ ക്ലബിലായിരുന്നു റൂണിയുടെ ആഘോഷമെന്ന്​ 'ദ സൺ' റിപ്പോർട്ട്​ ചെയ്​തു. സ്​നാപ്പ്​ചാറ്റ്​ മോഡലുകളെ റൂണി സ്വന്തം മുറിയിലേക്ക്​ ക്ഷണിക്കുകയായിരുന്നുവെന്ന്​ അദ്ദേഹത്തിന്‍റെ സുഹൃത്ത്​ പറഞ്ഞു. റൂണിയെ കണ്ട പെൺകുട്ടികൾ ഭയങ്കര ​ത്രില്ലിലായിരുന്നുവെന്ന് സുഹൃത്ത്​ പറഞ്ഞു. എന്നാൽ ഹോട്ടൽ റൂമിൽ കസേരയിൽ റൂണി മയങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമെടുത്ത യുവതികളിൽ ഒരാൾ അതെടുത്ത്​ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്യുകയായിരുന്നു. ഫോ​േട്ടാ എടുക്കുന്ന കാര്യം റൂണി അറിഞ്ഞിരുന്നോ എന്ന കാര്യം ഇതുവരേ വ്യക്തമല്ല.

ചിത്രങ്ങൾ വിവാദമായതോടെ റൂണിയുടെ ഡെർബി കൗണ്ടി പരിശീലക സ്​ഥാനം ത്രിശങ്കുവിലായി. 2010ൽ ജെനി തോംപ്‌സണ്‍ എന്ന യുവതി റൂണിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. ഭാര്യ കോളീന്‍ ഗര്‍ഭിണിയായിരുന്ന കാലത്താണ് റൂണി മറ്റു പെണ്ണുങ്ങളെ തേടിപ്പോയതെന്നായിരുന്നു ജെനി പറഞ്ഞത്​.

Tags:    
News Summary - pictured with semi-naked women in a hotel Wayne Rooney Claims He Was Blackmailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.